സർജിക്കൽ സ്ട്രൈക്ക് വിവാദം: പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി പ്രധാനമന്ത്രിയോട് ചോദിക്കൂവെന്ന് ജയറാം രമേശ്
text_fieldsനഗ്രോത: 2019ലെ സർജിക്കൽ സ്ട്രൈക്കിന്റെ ആധികാരികത ചോദ്യം ചെയ്ത ദിഗ് വിജയ് സിങ്ങിന്റെ പരാമർശങ്ങൾ വിവാദമായിരിക്കെ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ജയറാം രമേശ്. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും ഇനിയുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോയാത്രക്കിടെ ജമ്മു കശ്മീരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ദിഗ് വിജയ് സിങ് വിവാദ പരാമർശം നടത്തിയത്. എന്നാൽ കോൺഗ്രസ് പാരാമർശങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. തനിക്ക് പ്രതിരോധ സേനാംഗങ്ങളോട് വളരെ ബഹുമാനമാണെന്ന് വിവാദം അവസാനിപ്പിക്കാനായി ദിഗ് വിജയ് സിങ് പറഞ്ഞു.
2019 ൽ സർജിക്കൽ സ്ട്രൈക്ക് നടന്നതിന് തെളിവൊന്നുമില്ലെന്നും സ്ട്രൈക്ക് നടന്നുവെന്ന് കേന്ദ്രം അവകാശപ്പെടുകയാണെന്നുമായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പ്രസ്താവന. ഇതെതുടർന്ന് ജയറാം രമേശ് ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.
ദിഗ് വിജയ് സിങ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് പാർട്ടിയുടെതല്ല. 20145 ന് മുമ്പ് തന്നെ യു.പി.എ സർക്കാറിന്റെ കാലത്ത് സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ട്. രാജ്യ താത്പര്യം പരിഗണിക്കുന്ന എല്ലാ സൈനിക നടപടികൾക്കും കോൺഗ്രസ് പിന്തുണ നൽകിയിട്ടുണ്ട്. ഇനിയും നൽകും - ജയറാം രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.