പരിസ്ഥിതി നിയമ ഭേദഗതിയിൽ അഞ്ച് പ്രശ്നങ്ങള്‍ ഉന്നയിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ താന്‍ ഉന്നയിച്ച അഞ്ച് പ്രശ്നങ്ങള്‍ അവശേഷിക്കുകയാണെന്ന് ജയറാം രമേശ് തിങ്കളാഴ്ച കേന്ദ്രത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്ക്കാണ് കോൺഗ്രസ് േനതാവ് ജയറാം രമേശ് കത്ത് നൽകിയത്.
ഒന്ന്) പരിസ്ഥിതി ആഘാത പഠനം നടത്താതെ അനുമതി നല്കിയ പദ്ധതികളിലെ നിയമലംഘന പ്രവൃത്തി പൊളിച്ചുകളയാനുള്ള നിര്‍ദേശം വിജ്ഞാപനത്തിലില്ല. എല്ലാ നിയമലംഘനങ്ങളും നിയമവിധേയമാക്കുന്നതിനുള്ള അവസരം നല്‍കാനാണ് വിവാദ കരടിലെ 22ാം വ്യവസ്ഥ.
രണ്ട്) പദ്ധതിക്കിരയാകുന്ന ജനങ്ങളുമായുള്ള കൂടിയാലോചനക്ക് ഒരു മാസമുണ്ടായിരുന്നത് 20 ദിവസമാക്കി കുറച്ചത് കൂടിയാലോചനയെ അര്ഥശൂന്യമാക്കാനാണ്. ജനങ്ങളുമായി കൂടിയാലോചിക്കാതെ നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണം വര്‍ധിപ്പിച്ചതും ഇതേ പ്രത്യാഘാതമുണ്ടാക്കും.
മൂന്ന്) പരിസ്ഥിതി പരിപാലന പദ്ധതിക്കും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിനും വ്യത്യസ്ത ഉദ്ദേശ്യങ്ങളാണ്. ആഘാത റിപ്പോര്‍ട്ട് ഇല്ലാതെ എങ്ങനെയാണ് പരിസ്ഥിതി പരിപാലന റിപ്പോര്‍ട്ട് ഉണ്ടാക്കുക?
നാല്) വിദഗ്ധ സമിതിയോട് കൂടിയാലോചിച്ചാണ് നിവലില്‍ മൂന്നു വര്‍ഷത്തേക്ക് പരിസ്ഥിതി അനുമതി ദീര്ഘിപ്പിക്കാറെങ്കില് അതില്ലാതെതന്നെ ദീര്‍ഘിപ്പിക്കാമെന്നാണ് കരട് വിജ്ഞാപനം.
അഞ്ച്) കൂടിയാലോചനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തില്‍ കടന്നുകയറുന്ന വിജ്ഞാപനത്തിലെ 7(7) വ്യവസ്ഥ 2006ലെ വിജ്ഞാപനത്തിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.