'മോദിക്ക് കോംപ്ലക്സ് ആണ്; ഭയത്തിന്‍റേയും അരക്ഷിതാവസ്ഥയുടേയും വലയത്തിലാണ് അദ്ദേഹം'; നെഹ്റു മ്യൂസിയം പേരുമാറ്റത്തിൽ ജയറാം രമേശ്
text_fieldsന്യൂഡൽഹി: നെഹ്റു മ്യൂസിയത്തിന്‍റെ പേര് മാറ്റിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രിക്ക് കോംപ്ലക്സ് ആണെന്നും നെഹ്റുവിന്‍റെ ഓർമകളും സ്വാധീനവും തലമുറകളിലൂടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന് മുതൽ രാജ്യത്തെ ഐക്കണിക് സ്ഥാപനത്തിന് പേര് മാറ്റം സഭവിക്കുന്നു. ലോകമെമ്പാടും അറിയപ്പെടുന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ഇനി മുതൽ പ്രൈം മിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേരിൽ അറിയപ്പെടും.
മോദിയുടെ ഉള്ളിൽ നൂറ്കണക്കിന് ഭയത്തിന്‍റേയും, സങ്കീർണതയുടേയും അരക്ഷിതാവസ്ഥയുടേയും വലയങ്ങളുണ്ട്. പ്രത്യേകിച്ച് രാജ്യത്ത് പ്രഥമ പ്രധാനമന്ത്രിയും ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദവി അലങ്കരിക്കുകയും ചെയ്ത ജവഹർലാൽ നെഹ്റുവിന്‍റെ കാര്യം വരുമ്പോൾ. നെഹ്റുവിയൻ തത്വങ്ങളെ എതിർക്കുക, അദ്ദേഹത്തിന്‍റെ പൈതൃകത്തെ അപകീർത്തിപ്പെടുത്തുക, നിഷേധിക്കുക, വളച്ചൊടിക്കുക എന്ന ഒരേയൊരു അജണ്ട മാത്രമാണ് മോദിക്കുള്ളത്. അദ്ദേഹം 'എൻ' ഒഴിവാക്കി 'പി' എന്നാക്കി. 'പി' വ്യക്തമാക്കുന്നത് മോദിയുടെ നിസ്സാരമനോഭാവത്തെയും വിഷമത്തേയും ഒക്കെയാണ്. എന്തെല്ലാം മാറ്റാൻ ശ്രമിച്ചാലും അദ്ദേഹത്തിന് നെഹ്റുവിന്‍റെ മഹത്തായ സംഭാവനകളെയും ഇന്ത്യ എന്ന രാജ്യത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കാനെടുത്ത കഠിനാധ്വാനത്തെയും ഇല്ലാതാക്കാൻ സാധിക്കില്ല. അവയെല്ലാം ഇന്ന് മോദിയുടെയും അദ്ദേഹത്തിന്‍റെ പിൻഗാമികളുടേയും ആക്രമങ്ങൾ നേരിടുകയാണ്. വരും തലമുറകളിലൂടെ നെഹ്റു വാഴ്ത്തപ്പെടുക തന്നെ ചെയ്യും" - ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
സ്വാതന്ത്ര്യദിനത്തിലാണ് നെഹ്റു മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് കേന്ദ്രസർക്കാർ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റിയത്. സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ സുര്യപ്രകാശാണ് പേരുമാറ്റം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പേരുമാറ്റത്തിന് നേരത്തെ തീരുമാനമെടുത്തത്. മ്യൂസിയത്തിന്റെ വൈസ് പ്രസിഡന്റാണ് രാജ്നാഥ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.