ജയ്റാം രമേശിന്റെ മോദി പരാമർശവും രാജ്യസഭ രേഖകളിൽ നിന്ന് നീക്കി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും പിന്നാലെ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രാജ്യസഭയിൽ പ്രധാനമന്ത്രിയെ പരാമർശിച്ചതും പാർലമെന്റ് രേഖകളിൽ നിന്ന് നീക്കി. രാജ്യസഭയിൽ നടത്തിയ ആരോപണങ്ങൾക്ക് ആധാരമായ രേഖകൾ വെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന ഭാഗമാണ് ചെയർമാൻ രേഖകളിൽ നിന്ന് നീക്കിയത്.
ഗുജറാത്ത് വംശഹത്യ വേളയിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാറിനെ ‘രാജധർമം’ ഓർമിപ്പിച്ചതിന് ആധാരമായ തെളിവ് വെക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് രേഖ ചോദിക്കാൻ ജയ്റാം രമേശ് ആവശ്യപ്പെട്ടത്.
ഇത് കൂടാതെ റഫറിയായ ചെയർമാൻ പലപ്പോഴും കളിക്കാരനായി കളത്തിലിറങ്ങുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വത്തിന്റെ പ്രസംഗ ഭാഗവും സഭ രേഖകളിൽ നിന്ന് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.