ജയ്റാം ഠാകുറിന് തുണയായത് ആർ.എസ്.എസ് നേതൃത്വവുമായുള്ള അടുത്തബന്ധം
text_fieldsഷിംല: ഹിമാചലിെൻറ 14ാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ജയ്റാം ഠാകുർ പഠനകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു. കുന്നുകൾ നിറഞ്ഞ മണ്ഡി മേഖലയിലെ ദരിദ്രരായ രജപുത്ര കർഷക കുടുംബത്തിൽ ജനിച്ച ഠാകുർ വിദ്യാർഥിയായിരിക്കെ എ.ബി.വി.പിയുടെ സജീവപ്രവർത്തകനായിരുന്നു. ചണ്ഡിഗഢിലെ പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദമെടുത്ത ഇദ്ദേഹം 20ാം വയസ്സിൽതന്നെ വിദ്യാർഥി നേതാവായി അറിയപ്പെട്ടു.
ഇൗ കാലയളവിൽതന്നെ ആർ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധമുണ്ടായിരുന്ന ഇദ്ദേഹം സംസ്ഥാനത്തെ സാധാരണക്കാരുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 1993ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തെൻറ 28ാം വയസ്സിൽതന്നെ മത്സരരംഗത്തു വന്ന ഠാകുർ പേക്ഷ, അത്തവണ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇപ്പോൾ സെരാജ് എന്നറിയപ്പെടുന്ന ചാച്ചിയോട്ട് മണ്ഡലത്തിൽ നിന്നായിരുന്നു മത്സരിച്ചത്.
എന്നാൽ, 1998ൽ നടന്ന തെരെഞ്ഞടുപ്പിൽ അതേ മണ്ഡലത്തിൽനിന്ന് വിജയിച്ച ഠാകുർ പിന്നീട് നാലു തവണകൂടി ഇവിടെനിന്ന് നിയമസഭയിലെത്തി. 2007ൽ ഇദ്ദേഹം സംസ്ഥാന ബി.ജെ.പി അധ്യക്ഷസ്ഥാനത്തിരിക്കെയാണ് പാർട്ടി ഭൂരിപക്ഷേത്താടെ അധികാരത്തിലേറിയത്. 2010 മുതൽ 2012 വരെ ധൂമൽ മന്ത്രിസഭയിൽ ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രിയായിരുന്നു. ഇൗ കാലയളവിൽ മണ്ഡി മേഖലയിലെ 58 ഗ്രാമപഞ്ചായത്തുകളിൽ 56 എണ്ണത്തിലും റോഡുകൾ നിർമിച്ച് ഇദ്ദേഹം ജനങ്ങൾക്കിടയിൽ സ്വീകാര്യനായിത്തീർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.