ഹിമാചലിൽ ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഷിംല: ഹിമാചല്‍ പ്രദേശിലെ റിഡ്ജ് മൈതാനത്ത് നടന്ന ചടങ്ങിൽ ജയറാം താക്കൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് ജയ്‌റാം ഠാക്കൂറിന് സത്യവാചകം ചൊല്ലി കൊടുത്തു. നാലാം തവണയാണ് രാജ് ഭവന് പുറത്ത് റിഡ്ജ് മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.
68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. മാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയും വിജയിച്ച ജയറാം താക്കൂര്‍ ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് താക്കൂറിന് നറുക്ക് വീണത്. 21 അംഗങ്ങളുളള കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. സി.പി.എം ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലെ മറ്റു കക്ഷിനില.
കോണ്‍ഗ്രസില്‍നിന്ന് ഭരണം തിരിച്ചുപിടിച്ചാണ് ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണം. സംസ്ഥാനത്തെ ക്രമസമാധാന നില പുനസ്ഥാപിക്കുക, വി.െഎ.പി സംസ്കാരം ഇല്ലാതാക്കുക, കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു മാസം നടപ്പാക്കിയ പദ്ധതികളില്‍ പുനരാലോചന നടത്തുക, ചെലവ് ചുരുക്കല്‍ നടത്തുക തുടങ്ങിയവയായിരിക്കും തെൻറ സര്‍ക്കാരിെൻറ മുഖ്യ കര്‍മ്മപദ്ധതികള്‍ എന്ന് മുന്നോടിയായി ഠാക്കൂര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.