Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ ജയ്​റാം...

ഹിമാചലിൽ ജയ്​റാം ഠാക്കൂർ മുഖ്യമന്ത്രിയാകും

text_fields
bookmark_border
Jairam Thakur
cancel

ഷിംല: ഹിമാചൽപ്രദേശിൽ അഞ്ചു തവണ എം.എൽ.എയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി എം.എൽ.എമാർ ഞായറാഴ്​ച​ ചേർന്ന യോഗത്തിലാണ്​ തീരുമാനം. ഡിസംബർ 27ന്​ ജയ്​റാം ഠാക്കൂർ സത്യപ്രതിജ്​ഞ ​െചയ്യും. 

ജയ്​റാം ഠാകുർ, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരായിരുന്നു മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ അവസാന പട്ടികയിലുള്ളത്​. മുഖ്യമന്ത്രി സ്​ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട പ്രേംകുമാർ ധൂമൽ അവസാന നിമിഷം പിന്മാറിയിരുന്നു. ധമൂലാണ്​ ജയ്റാം ഠാക്കൂറിനെ നിർദേശിച്ചത്​. നദ്ദയും ഇതിനെ പിന്തുണക്കുകയായിരുന്നു. 

ആർ.എസ്.എസി​​െൻറ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ നിർണായകമായത്. മുഖ്യമന്ത്രി സ്ഥാനാർഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണു പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഠാക്കൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmhimachal pradeshmalayalam newsJairam ThakurBJPBJP
News Summary - Jairam Thakur Will Be Chief Minister In Himachal Pradesh - India News
Next Story