Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ പാക്​...

രാജ്യത്ത്​ പാക്​ ഭീകരാക്രമണ സാധ്യത​; മസൂദ്​ അസ്​ഹറിനെ രഹസ്യമായി മോചിപ്പിച്ചെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
രാജ്യത്ത്​ പാക്​ ഭീകരാക്രമണ സാധ്യത​; മസൂദ്​ അസ്​ഹറിനെ രഹസ്യമായി മോചിപ്പിച്ചെന്ന്​ റിപ്പോർട്ട്​
cancel

ന്യൂഡൽഹി: ഇന്ത്യ - പാകിസ്​താൻ അതിർത്തിയിൽ ഭീകരാക്രമണമുണ്ടായേക്കാമെന്ന്​ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്​. ര ാജസ്ഥാനിലെ ഇന്ത്യ-പാക്​ അതിർത്തിയിലൂടെ ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന്​ രാജ്യത്ത് കനത്ത ജ ാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ അധിക സേനാവിന്യാസവും നടത്തിയിട്ട​ു ണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്​’ റിപ്പോര്‍ട്ട് ചെയ്​തു.

ജമ്മു കശ്മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ്​ പാക്​ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്​താൻ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്​. പാകിസ്താന്‍ നീക്കങ്ങളെ സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

രാജസ്ഥാൻ അതിർത്തിയിലൂടെയുള്ള പാക്​ ആക്രമണ സാധ്യത ഒഴിവാക്കാൻ ഇന്ത്യ കൂടുതൽ ​അതിർത്തി സുരക്ഷാ സേനയേയും സൈനികരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്​.

ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി​​െൻറ നിരീക്ഷണം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആഴ്​ച കശ്​മീരിൽ നിന്ന്​ ലശ്​കറെ ത്വയ്യിബ്ബ ബന്ധമുള്ള രണ്ട്​ തീവ്രവാദികളെ സൈന്യം പിടികൂടിയിുന്നു. ഇവരുടെ കുറ്റസമ്മതമൊഴികളിൽ പാക്​ സഹായത്തോടെ ലശ്​കറെ തീവ്രവാദികൾ നുഴഞ്ഞുകയറ്റത്തിന്​ പദ്ധതിയിട്ടതായും ​വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailmasood azharindia newsJaish
News Summary - Jaish chief Masood Azhar secretly released from Pak jail - India news
Next Story