മസ്ഉൗദ് അസ്ഹർ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ
text_fieldsഇസ്ലാമാബാദ്: ജയ്ശെ മുഹമ്മദ് സ്ഥാപകൻ മസ്ഉൗദ് അസ്ഹർ മരിച്ചിട്ടില്ലെന്ന് പാക് മാധ ്യമങ്ങൾ. അദ്ദേഹത്തിൻെറ കുടുംബവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ് തത്. മസ്ഉൗദ് അസ്ഹറിൻെറ മരണം തെറ്റായ വാർത്തയാണെന്ന് ജിയോ ഉറുദു ന്യൂസ് റിപ്പോർട്ട് ചെയ്തു. മസ്ഉൗദ ് അസ്ഹറിൻെറ മരണത്തിൽ പാക് സർക്കാറിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. വിഷയത്തിൽ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയത്.
മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇന്ത്യൻ ഇൻറലിജൻസ് വിഭാഗം ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ യാതൊരു വിവരവുമില്ലെന്നാണ് ഇന്ത്യൻ അധികൃതർ പറയുന്നത്. ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ പാക് സൈനിക ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് മരിെച്ചന്നാണ് റിപ്പോർട്ടുകൾ വന്നത്.
സമൂഹമാധ്യമങ്ങളിൽ മസ്ഉൗദ് അസ്ഹറിെൻറ മരണവാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മസ്ഉൗദിന് ഗുരുതരമായ വൃക്കരോഗമുണ്ടെന്ന് കഴിഞ്ഞദിവസം പാകിസ്താൻ സ്ഥിരീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ഇയാൾക്ക് സ്ഥിരമായി ഡയാലിസിസ് ചെയ്യുകയാണെന്നും പാക് സൈനിക ആസ്ഥാനത്തുനിന്നു വിവരം പുറത്തുവന്നിരുന്നു. ജയ്ശ് നേതാവ് പാകിസ്താനിലുണ്ടെന്നും സ്വന്തം വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്ത രീതിയിൽ രോഗബാധിതനാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി വെളിപ്പെടുത്തിയിരുന്നു.
മസ്ഉൗദിനെ മതപണ്ഡിതനായാണ് പാക് ജനത കണക്കാക്കുന്നത്. ഇന്ത്യയിൽ ജയിലിലായിരുന്ന ഇയാളെ 1999ല് കാന്തഹാര് വിമാന റാഞ്ചലിനെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. ജമ്മു-കശ്മീരിൽ തീവ്രവാദത്തിന് ആഹ്വാനം ചെയ്ത് പ്രഭാഷണം നടത്തിയ സംഭവത്തിൽ 1994ലായിരുന്നു അറസ്റ്റ്. മസ്ഉൗദിനെ മോചിപ്പിച്ച ശേഷം 2000ത്തിൽ ജയ്ശെ മുഹമ്മദ് ജമ്മു-കശ്മീരിൽ ചാവേറാക്രമണം നടത്തി. മസ്ഉൗദിെൻറ വിദ്യാർഥിയും ജയ്ശ് പ്രവർത്തകനുമായ ആസിഫ് സാദിഖ് എന്ന 24കാരനാണ് അന്ന് ചാവേറായെത്തിയത്. 2001ലെ പാർലമെൻറ് ഭീകരാക്രമണക്കേസിലും സംഘടനയുടെ പങ്കു തെളിഞ്ഞിരുന്നു. പത്താൻകോട്ട്, ഉറി ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ജയ്ശ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.