ഇന്ത്യക്കെതിരെ പോരാടും; പാക് അധിനിവേശ കശ്മീരിൽ തീവ്രവാദ സംഘടനകളുടെ പ്രതിഷേധം
text_fieldsമുസാഫർബാദ്: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പാക് അധിനിവേശ കശ്മീരിൽ തീവ്രവാദ സംഘടനകളുട െ പ്രതിഷേധ റാലി. ഇന്ത്യക്കെതിരെ പോരാട്ടം നയിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിസ്ബുൽ മുജാഹിദ്ദീൻ, യുനൈറ്റഡ് ജ ിഹാദ് കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹിസ്ബുൽ മുജാഹിദ്ദീൻ നേതാക്കളായ ഖാലിദ് സൈഫുല്ല, നയ്യിബ് അമീർ എന്നിവരും വിഘടനവാദി നേതാക്കളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ഇന്ത്യക്കെതിരെ വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടതെന്നും പേരാട്ടം നയിക്കാൻ തങ്ങൾ തയാറാണെന്നും
ഖാലിദ് സൈഫുല്ല പറഞ്ഞു.
പാകിസ്താനിലെ മുൻ സൈനിക മേധാവിയായിരുന്ന ജനറൽ സിയ ഉൽ ഹഖിെൻറ യുദ്ധപ്രഖ്യാപനത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ഭയപ്പെടുത്തിയിരുന്നുവെന്നും സൈഫുല്ല പറഞ്ഞു. ഒറ്റ ഇന്ത്യ എന്ന നയത്തിലേക്ക് മാറുകയാണെങ്കിൽ തങ്ങൾ ഹിന്ദുയിസത്തെയും ഹിന്ദുമതത്തെയും തുടച്ചു നീക്കുമെന്നും സൈഫുല്ല കൂട്ടിച്ചേർത്തു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് തീവ്രവാദ സംഘടനകളെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും രാജ്യത്ത് ഇത്തരം സംഘടനകൾ റാലികളും മറ്റ് പൊതുപരിപാടികളും നടത്തിവരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.