ജെയ്െഷ മുഹമ്മദ് കമാൻഡർ ഖാലിദിനെ ഏറ്റുമുട്ടലിൽ വധിച്ചു
text_fieldsകശ്മീർ: ജമ്മു കശ്മീരിലെ ബാരമുല്ല ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാലിദിനെ സൈന്യം വധിച്ചു. കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന അഞ്ചു പ്രധാനികളിൽ ഒരാളാണ് ഖാലിദ്. ഇൗയടുത്ത് ശ്രീനഗർ വിമാനത്താവളത്തിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ട ബോംബാക്രമണത്തിെൻറ ഉത്തരവാദിയും ഖാലിദാണ്.
ബാരമുല്ലയിെല ലദൂറയിൽ രാവിെലയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രത്യേക ദൗത്യസേനക്ക് നേരെ ഖാലിദ് വെടിയുതിർക്കുകയായിരുന്നു. ഉടൻ അർധസൈനിക വിഭാഗവും 32 രാഷ്ട്രീയ റൈഫിൾസും സ്ഥലത്തെത്തി സംയുക്ത തെരച്ചിൽ നടത്തി. സാധാരണ ജെയ്ഷെ മുഹമ്മദ് പ്രവർത്തകർ മൂന്നോ നാലോ പേർ ചേർന്ന ഗ്രൂപ്പുകളായാണ് സഞ്ചരിക്കാറ്. ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി ഖാലിദ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സൈന്യം അറിയിച്ചു.
പാകിസ്താൻ പൗരനായ ഖാലിദ് മൂന്നു വർഷത്തിലേെറയായി ജെയ്ഷെ പ്രവർത്തകനാണ്. നോർത്ത് കശ്മീരിലെ േസാപൂർ മേഖലയിൽ പ്രവർത്തിക്കുന്ന ഖാലിദിന് സാധാരണക്കാർക്കിടയിൽ സംഘടനാ വിപുലീകരണമാണ് ദൗത്യം. ഇയാൾക്ക് പരിശീലനം ലഭിച്ചത് പാകിസ്താനിൽ നിന്നാണെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.