കശ്മീരിൽ തോക്കെടുക്കുന്നവരുടെ അവസാനമെന്ന് സൈന്യം
text_fieldsശ്രീനഗർ: കശ്മീരിൽ ആര് തോക്കെടുത്താലും അവരെ ഉന്മൂലനം ചെയ്യുമെന്ന് മുതിർന്ന സൈന ികോദ്യോഗസ്ഥൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ത ാനും അവരുടെ ചാരസംഘടന െഎ.എസ്.െഎക്കും പങ്കുണ്ട്. പുൽവാമ ആക്രമണമുണ്ടായി 100 മണിക്കൂ റിനകം കശ്മീരിലെ ജയ്ശെ മുഹമ്മദ് നേതൃത്വത്തെ തുടച്ചുനീക്കാനായെന്നും ആർമി 15 കോർ ജനറൽ ഒാഫിസർ (കമാൻഡിങ്) ലഫ്.ജനറൽ കെ.ജെ.എസ് ധില്ലൻ വ്യക്തമാക്കി. കശ്മീർ െഎ.ജി എസ്.പി.പാനി, സി.ആർ.പി.എഫ് െഎ.ജി സുൽഫിക്കർ ഹസൻ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പാക് സൈന്യത്തിെൻറ ആസൂത്രണത്തിൽ പിറന്നതാണ് ജയ്ശെ മുഹമ്മദെന്ന് അദ്ദേഹം പറഞ്ഞു. ഇൗ സംഘടനയുടെ നിയന്ത്രണവും പാക് സൈന്യത്തിെൻറയും െഎ.എസ്.െഎയുടെയും പക്കലാണ്. പുൽവാമ സംഭവത്തിൽ പാകിസ്താൻ സൈന്യത്തിെൻറ പങ്ക് 100 ശതമാനം വ്യക്തമാണ്. ഭീകരസംഘടനയിൽ ചേർന്ന യുവാക്കളുടെ മാതാപിതാക്കൾ, മക്കളോട് കീഴടങ്ങാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ അവരെ ഇല്ലാതാക്കും. അമ്മമാരോട് പ്രത്യേകം അഭ്യർഥിക്കുന്നു. മക്കളെ ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അവർ ശ്രമിക്കണം. ഭീകരർ സ്ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റുന്ന രീതി തുടങ്ങിയതിനാൽ, ഇൗ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തും.
കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗാസി അബ്ദുൽ റാഷിദിന് അഫ്ഗാൻ ബന്ധമുണ്ടോ എന്നചോദ്യത്തോട് പ്രതികരിക്കവെ, ‘പല ഗാസിമാരും ഇവിടെ വന്നുപോയിട്ടുണ്ടെന്നും ഇതിലൊന്നും പുതുമയില്ലെന്നും’ അദ്ദേഹം പറഞ്ഞു. ഏത് ഗാസിക്കും ഇനിയും വരാം. പേക്ഷ നുഴഞ്ഞു കയറുന്ന ആരും ജീവനോടെ തിരികെ പോകില്ല. നിയന്ത്രണരേഖയിൽ കനത്ത മഞ്ഞുവീഴ്ചയായതിനാൽ, മറ്റു വഴികളിലൂടെയാണ് ഇപ്പോൾ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുന്നത്.
എന്നാൽ, ഇൗയടുത്തായി ഇത്തരം നീക്കങ്ങൾ കുറഞ്ഞിട്ടുണ്ട്. തീവ്രവാദ സംഘങ്ങളിൽപെട്ടവർക്ക് മുഖ്യധാരയിലേക്ക് തിരിച്ചുവരാൻ സർക്കാർ മികച്ച കീഴടങ്ങൽനയം രൂപവത്കരിച്ചിട്ടുണ്ടെന്ന് ലഫ്.ജനറൽ ധില്ലൻ വ്യക്തമാക്കി.
ഭീകരസംഘടനകളിലെ ഉന്നതരെ ഇല്ലാതാക്കിയതിനാൽ, സ്വദേശികൾ ഇൗ ഗ്രൂപ്പുകളിൽ ചേരുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് െഎ.ജി പാനി പറഞ്ഞു. കുട്ടികളെ ഭീകരസംഘടനകളിൽ നിന്ന് തിരികെ കൊണ്ടുവരാൻ പല രക്ഷിതാക്കളും കാര്യമായി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, പുൽവാമയിൽ ജയ്ശെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ബ്രിഗേഡിയർ ഹർബീർ സിങ് അവധി റദ്ദാക്കി ജോലിയിൽ തിരിച്ചെത്തിയതായി ധില്ലൻ പറഞ്ഞു. പരിക്കേറ്റ ഡി.െഎ.ജി അമിത് കുമാറും പോരാട്ടത്തിനായി തിരിച്ചെത്തിയിട്ടുണ്ട്. സിവിലിയന്മാർക്ക് അപകടമില്ലാതെയുള്ള മുന്നേറ്റങ്ങളാണ് നടത്തുന്നത്. ഏറ്റുമുട്ടലുകൾ നടക്കുന്ന സ്ഥലത്തേക്ക് സാധാരണക്കാർ കടന്നുചെല്ലരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.