അംബാനിക്കെതിരായ ഭീഷണി; ഉത്തരവാദിത്തം ഏറ്റെടുത്ത് െജയ്ഷുൽ ഹിന്ദ്, ബിറ്റ്കോയിൻ വേണമെന്ന് ആവശ്യം
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു നിറച്ച കാർ നിർത്തിയിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷുൽ ഹിന്ദ്. സംഭവം ട്രെയ്ലർ മാത്രമാണെന്നും ചിത്രം ഇനി വരാൻ ഇരിക്കുന്നതേയുള്ളുവെന്നും ടെലഗ്രാമിൽ വന്ന സന്ദേശത്തിൽ പറയുന്നു.
ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് സംഘടനയുടെ സന്ദേശം. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ തടയുകയെന്ന വെല്ലുവിളിയും നടത്തുന്നുണ്ട്. കൂടാതെ പണം നൽകിയില്ലെങ്കിൽ അപകടപ്പെടുത്തുമെന്നും മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ പറയുന്നു.
പൊലീസിന്റെയും എൻ.ഐ.എയുടെയും നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്. സ്ഫോടക വസ്തു നിറച്ച സ്കോർപിയോ ഒാടിച്ച ൈഡ്രവർക്കും ഇയാളുമായി കടന്നുകളഞ്ഞ ഇന്നോവക്കും വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ബുധനാഴ്ച അർധരാത്രി സ്കോർപിയോക്കു പിന്നാലെ വെള്ള ഇന്നോവ വരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കർമിചാൽ റോഡിൽ സ്കോർപിയോ നിർത്തിയ ശേഷം ഡ്രൈവർ ഇന്നോവയിൽ കയറി കടന്നുകളഞ്ഞു. മുളുന്ദ് കവല പിന്നിട്ട ശേഷം ഇന്നോവ എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.
3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിേൻറതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്. നേരത്തേ, മുകേഷിെൻറ വീടിനടുത്തെത്തി നിരീക്ഷണം നടത്തുകയും വാഹനങ്ങളുടെ നമ്പർ കണ്ടുവെക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്കോർപിയോ നിർത്തിയിട്ടതെന്നും പൊലീസ് പറഞ്ഞു.
നേരത്തേ, ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷുൽ ഹിന്ദ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.