കെജ്രിവാൾ വക നാലാം മാപ്പ്; അരുൺ ജെയ്റ്റ്ലിയും സീകരിച്ചു
text_fieldsന്യൂഡൽഹി: മാനനഷ്ട കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടികൾ അവസാനിപ്പിക്കുന്നതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന മാപ്പുപറച്ചിൽ തുടരുന്നു. ഇത്തവണ ഡൽഹി ഹൈകോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിയോടാണ് ക്ഷമാപണം നടത്തിയത്. മാപ്പ് സീകരിച്ച അരുൺ ജെയ്റ്റ്ലി, കേസ് പിൻവലിക്കുന്നതിന് കോടതിയിൽ സത്യവാങ്മൂലം നൽകും.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ തലവനായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണമാണ് കെജ്രിവാളിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്ലി നിയമനടപടി സീകരിച്ചത്. കേസിൽ വാദം കേൾക്കെവ കെജ്രിവാളിെൻറ അഭിഭാഷകനായ രാംജത് മലാനി നടത്തിയ പരാമർശത്തിൽ 10 കോടി ആവശ്യപ്പെട്ട് ജെയ്റ്റ്ലി മറ്റൊരു കേസ് നൽകി.
ഇൗ രണ്ടു കേസുകളാണ് പിൻവലിക്കുന്നത്. ഇതോടെ, കെജ്രിവാൾ നേരിടുന്ന 33 മാനനഷ്ട കേസുകളിൽ 28 കേസുകളാണ് ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.