രാഹുൽ ‘േകാമാളി’; ആഞ്ഞടിച്ച് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലും വ്യവസായികളുടെ ബാങ്ക് വായ്പ എഴുതിത്തള്ളിയ സംഭവത്തിലും കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ‘കോമാളി രാജാവാണ്’ രാഹുലെന്നും നുണക്കഥകളാണ് നിരത്തുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു.
റഫാൽ ഇടപാടിലെ ക്രമക്കേടും അഴിമതിയും പൊതുയോഗങ്ങളിൽ ചൂണ്ടിക്കാണിക്കുന്ന രാഹുൽ 15 വ്യവസായികളുടെ 2.5 ലക്ഷം കോടി രൂപയുടെ വായ്പ മോദി സർക്കാർ എഴുതിത്തള്ളിയതും പ്രചാരണായുധമാക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പി സർക്കാർ ഒരു രൂപയുടെ കടംപോലും ഒഴിവാക്കിക്കൊടുത്തിട്ടില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ജെയ്റ്റ്ലി പറഞ്ഞു. ഇൗ സർക്കാർ കടം ഇൗടാക്കാൻ ജപ്തി നടപടികൾ ആരംഭിക്കുകയാണ് ചെയ്തത്. പ്രധാനമായും 12 സ്ഥാപനങ്ങളുടെ പേരിലാണ് കിട്ടാക്കടമുള്ളത്.
റഫാൽ ഇടപാടിൽ താങ്കൾ നുണയാണ് പറയുന്നത്. ഇതുപോലെ കിട്ടാക്കടങ്ങളുടെ കാര്യത്തിലും വസ്തുതാവിരുദ്ധ കാര്യങ്ങളാണ് നിരത്തുന്നത്. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറിെൻറ കാലത്ത് വൻ വ്യവസായികളുടെ കടബാധ്യതകൾ മൂടിവെക്കുകയാണ് ചെയ്തതെന്നും ജെയ്റ്റലി ആരോപിച്ചു. ബാങ്കുകൾ കൊള്ളയടിക്കാൻ കൂട്ടുനിന്നത് കോൺഗ്രസാെണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.