ജെയ്റ്റ്ലി റഷ്യയിലേക്ക്
text_fieldsന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്ന് റഷ്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ജെയ്റ്റ്ലിയുടെ സന്ദർശനത്തിെൻറ പ്രധാന ഉദ്ദേശ്യം. ബുധനാഴ്ച റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിൻ പെങ്കടുക്കുന്ന ഉന്നതലയോഗത്തിൽ ജെയ്റ്റ്ലി പെങ്കടുക്കും. ശാസ്ത്ര-സാേങ്കതികവിദ്യമേഖലയിലെ സഹകരണമാണ് യോഗം ചർച്ചചെയ്യുക. ജൂൺ 23ന് സൈനിക-ഉന്നതസാേങ്കതികവിദ്യമേഖലയിലെ സഹകരണം ചർച്ചചെയ്യുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.