വ്യാജവാർത്ത: റിപ്പബ്ലിക് ടി.വിക്കെതിരെ നിയമനടപടി –ജലാലുദ്ദീൻ ഉമരി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന വ്യാജവാർത്ത നൽകി തെൻറ ചിത്രം കാണിച്ച ‘റിപ്പബ്ലിക്’ ടി.വിെക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ ഉമരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമിെല്ലന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്ന് ഉമരി ചോദിച്ചു.
കഴിഞ്ഞ 60 വർഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദിൽ പ്രവർത്തിക്കുന്ന തെൻറ പൊതുജീവിതം ജനങ്ങൾക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വർഷമായി ഒരു െത്രെമാസികയുടെ എഡിറ്ററായും പ്രവർത്തിച്ചുവരികയാണ്. ഡൽഹിയിലുള്ള തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാർത്ത നൽകുന്നതിന് മുമ്പ് നന്നെ ചുരുങ്ങിയത് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി പറഞ്ഞു.
ഇന്ത്യൻ മാധ്യമങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമായ തരത്തിലാണ് ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലീം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.