ജന്തർമന്തറിൽ പ്രതിഷേധം പരമാവധി 1000 പേർക്കെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തർ പേരുകേട്ടത് തലസ്ഥാന നഗരിയിൽ പതിനായിരങ്ങളെ ഉൾകൊള്ളാൻ കഴിയുള്ള പ്രതിഷേധ ഭൂമിയായാണ്. എന്നാൽ, അത് ആയിരം പേരിലേക്ക് ചുരുക്കാൻ നിശ്ചയിച്ചിരിക്കുന്നു ഡൽഹി പൊലീസ്. ഇതിെൻറ ഭാഗമായി മാർഗനിർദേശങ്ങളും പുറത്തിറക്കി. ജന്തർമന്തറിലെ പ്രതിഷേധം രാവിലെ 10നും വൈകീട്ട് അഞ്ചിനുമുള്ളിൽ നിജപ്പെടുത്തണം. ടെൻറുകളോ മറ്റ് താൽക്കാലിക നിർമിതികളോ അനുവദിക്കില്ല. പ്രതിഷേധകരുടെ എണ്ണം ആയിരത്തിൽ കൂടിയാൽ സുപ്രീംകോടതി വിധി ലംഘിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തിയതായി കണക്കാക്കും.
പരമാവധി 25 ബസുകളേ അനുവദിക്കൂ. ട്രാക്ടർ, ട്രോളി, കാളവണ്ടി, കൈ വണ്ടി എന്നിവ അനുവദിക്കില്ല. കുതിര, ആന, ഒട്ടകം, കന്നുകാലികൾ എന്നീ മൃഗങ്ങളെ റാലിയിലോ ധർണയിലോ ഉപയോഗിക്കരുത്. ഡൽഹിയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ പ്രത്യേക അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുത്. ലാത്തി, തീ ഉപകരണങ്ങൾ, വാൾ തുടങ്ങിയവയോ കോലം കത്തിക്കലോ പാചകമോ അനുവദിക്കില്ലെന്നുമാണ് തീരുമാനം. ജന്തർമന്തറിലും േബാട്ട് ക്ലബ് മേഖലയിലും നടത്തുന്ന പരിപാടികളുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം മാർഗനിർദേശം സമർപ്പിക്കണമെന്ന് നേരത്തെ സുപ്രീംേകാടതി ആവശ്യപ്പെട്ടിരുന്നു.
ഇൗ മാസം 30ന് പാർലമെൻറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഒരുങ്ങുന്ന ഒാൾ ഇന്ത്യ സംഘർഷ് സമിതി കോഒാഡിനേഷൻ കമ്മിറ്റിയുമായി ഡൽഹി പൊലീസ് ചർച്ച നടത്തി. 30,000ത്തോളം പേർ മാർച്ചിൽ അണിനിരക്കാനാണ് സാധ്യത. എന്നാൽ, പ്രതിഷേധം രാംലീല മൈതാനിയിൽ തടയുമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.