അലങ്കാനല്ലൂർ ജെല്ലിക്കെട്ട് കാണാൻ ആയിരങ്ങൾ; മത്സരവിജയികൾക്ക് സമ്മാനമഴ
text_fieldsചെന്നൈ: പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അലങ്കാനല്ലൂർ ജെല്ലിക്കെട്ട് ഉത്സവത്തിൽ ആഹ്ലാദാരവം. ലോകപ്രസിദ്ധമായ ജെല്ലിക്കെട്ട് കാണാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് മധുര യിലേക്ക് ഒഴുകിയത്. വ്യാഴാഴ്ച രാവിലെ എേട്ടാടെ ജില്ല കലക്ടർ എസ്. നടരാജെൻറ നേതൃത്വത്തിൽ മത്സരാർഥികൾ സത ്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം കോടൈ മുനിസാമി ക്ഷേത്രത്തിനു മുന്നിൽ ‘വാടിവാസലി’ലൂടെ മൂന്ന് കോവിൽ കാളകളെ ചുവന്ന പരവതാനിയിലൂടെ ആനയിച്ച് മൈതാനത്തിലേക്ക് ഇറക്കിവിട്ടു. തുടർന്ന് തമിഴ്നാട് റവന്യൂ മന്ത്രി ആർ.പി. ഉദയകുമാർ ഹരിത പതാക വീശി മത്സരം ഉദ്ഘാടനം ചെയ്തു.
700ലധികം കാളകളും 714 മാടുപിടി വീരൻമാരുമാണ് മത്സരത്തിൽ പെങ്കടുത്തത്. അരലക്ഷം കാണികൾക്ക് ഇരിക്കാവുന്നവിധത്തിൽ താൽക്കാലിക ഗാലറികൾ പണിതു. വിദേശരാജ്യങ്ങളിൽനിന്നെത്തിയവർക്ക് പ്രത്യേക ഗാലറി ഒരുക്കിയിരുന്നു. ഒാരോ മണിക്കൂറിലും യൂനിഫോം ധരിച്ച 75ഒാളം വീരൻമാർ അടങ്ങുന്ന ടീമിനെയാണ് കളത്തിലിറക്കിയത്. കാളകളുടെ കൊമ്പുകളും വാലും പിടിക്കുന്ന യുവാക്കളെ സംഘാടകർ മൈതാനത്തിൽനിന്ന് പുറത്താക്കിയിരുന്നു. വീരൻമാർക്ക് പിടികൊടുക്കാതെ കുതറിയോടുന്ന കാളകളുടെ ഉടമകൾക്കും അര ലക്ഷം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ് നൽകിയത്.
കാർ, ബുള്ളറ്റ്, ബൈക്കുകൾ, സ്വർണം-വെള്ളി നാണയങ്ങൾ, പട്ടുസാരികൾ തുടങ്ങിയ ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മൈതാനത്തിെൻറ വിവിധയിടങ്ങളിലായി മെഗാസ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു. മത്സരം വൈകീട്ട് അഞ്ചുമണി വരെ തുടർന്നു. 40 പേർക്ക് പരിക്കേറ്റു. മികച്ച വീരനായി അലങ്കാനല്ലൂർ രഞ്ജിത്കുമാർ തിരഞ്ഞെടുക്കപ്പെട്ടു. കാർത്തിക്കിെൻറ കാളയെയാണ് മികച്ച ‘ജെല്ലിക്കെട്ട്’ കാളയായി പ്രഖ്യാപിച്ചത്. ഇരുവർക്കും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വകയായി കാർ സമ്മാനമായി നൽകി. 2014ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിെച്ചങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് ഇറക്കി അനുമതി നൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.