ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ക്ക് രാഷ്ട്രീയപാര്‍ട്ടി; എന്‍ ദേശം; എന്‍ ഉരുമൈ
text_fieldsചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ ശക്തി തെളിയിച്ച യുവാക്കള്‍ രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കി. ‘എന്‍ ദേശം; എന്‍ ഉരുമൈ’ (എന്‍െറ ദേശം എന്‍െറ അവകാശം) എന്ന പേരില്‍ രൂപവത്കരിച്ച പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു. ദേശീയപതാകയുടെ നിറങ്ങളില്‍ അടിമച്ചങ്ങല പൊട്ടിച്ചെറിയുന്ന യുവാവിന്‍െറ ചിത്രം ഉള്‍പ്പെടുത്തിയാണ് പതാക.
ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കണം. തമിഴ്നാട്ടില്‍ അഴിമതി ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം, താമസിക്കുന്ന പ്രദേശത്ത് വ്യക്തിപരമായ സ്വാധീനം, കര്‍ഷകരുടെ രക്ഷക്കായി ചെയ്യേണ്ട കാര്യങ്ങള്‍, സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍, അധികാരപദവികള്‍ വഹിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, യുവജനങ്ങളുടെ ജോലി സാധ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍, നിലവിലെ വ്യവസ്ഥിതിക്ക് പകരം നിര്‍ദേശിക്കാനുളള പുതിയ വ്യവസ്ഥിതി, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അഞ്ച് നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.