വർഗീയ ധ്രുവീകരണം തടയാൻ ‘സദ്ഭാവന മഞ്ചുകൾ’ രൂപവത്കരിക്കും –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണവും വിവിധ വിഭാഗങ്ങൾക്കിടയിൽ ആരോഗ ്യകരമായ സംവാദങ്ങളുമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദിെൻറ അടുത്ത നാലുവർഷത്തെ പ്രവർ ത്തന പരിപാടിയിലെ മുൻഗണനകളെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സആദ ത്തുല്ല ഹുസൈനി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സമൂഹങ്ങൾക്കിടയിലും മതവ ിശ്വാസികൾക്കിടയിലും സംഭാഷണത്തിന് സംഘടന ദേശവ്യാപകമായി വേദികളുണ്ടാക്കും. താഴെത്തട്ടിൽ രാജ്യവ്യാപകമായി ആയിരത്തോളം ‘സദ്ഭാവന മഞ്ചുകൾ’ രൂപവത്കരിക്കും. വ്യത്യസ്ത വിശ്വാസി സമൂഹങ്ങൾ ഒരുമിച്ചിരുന്ന് തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും സംസ്കാരങ്ങളും ആചാരങ്ങളും പങ്കുവെക്കുകയും ചെയ്യുമെന്ന് അമീർ കൂട്ടിച്ചേർത്തു.
ഭരണഘടനയുെട അടിസ്ഥാന മൂല്യങ്ങളും തുല്യതയും നീതിയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജമാഅത്ത് അഖിലേന്ത്യാ കൂടിയാലോചന സമിതി തീരുമാനിച്ചു. വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സംഭാഷണങ്ങൾക്കുള്ള അവസരങ്ങളില്ലാത്തതുകൊണ്ടാണ് രാജ്യത്ത് വർഗീയ ധ്രുവീകരണം സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം സംഭാഷണങ്ങൾ ഒട്ടുമില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് അവർ വിവിധ സമൂഹങ്ങളെ മനസ്സിലാക്കുന്നത്. ഇക്കാരണത്താൽ വക്രമായ വിവരങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ഇത് മറികടക്കാൻ ജനങ്ങളെ ഒരുമിച്ചിരുത്തി പരസ്പരം മനസ്സിലാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്.
ഫോറം ഫോർ െഡമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) ശാക്തീകരിക്കും. വിവിധ മതനേതാക്കളെ ഒരുമിപ്പിക്കുന്നതിന് ‘ധാർമിക് ജൻ മോർച്ച’യുണ്ടാക്കും. അവർ ഒരുമിച്ച് രാജ്യവ്യാപകമായി സഞ്ചരിച്ച് സൗഹാർദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം കൈമാറും. ഹിന്ദുക്കളാണെങ്കിലും മുസ്ലിംകളാണെങ്കിലും ദാരിദ്ര്യവും അസമത്വവും മുതലാളിത്തവും വിഭവങ്ങളുെട വിവേചനപൂർണമായ വിതരണവും അവർ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളാണ്. ഇത്തരം യഥാർഥ പ്രശ്നങ്ങളിലേക്ക് സമൂഹശ്രദ്ധ മാറേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സെക്രട്ടറി ജനറൽ മുഹമ്മദ് സലീം, മീഡിയ സെക്രട്ടറി ബിശ്റുദ്ദീൻ ശർഖി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.