നീതി വൈകിപ്പിച്ചു, ഇപ്പോൾ നിഷേധിച്ചു; ബാബരി വിധിയിൽ കടുത്ത നിരാശയെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsബാബരി മസ്ജിദ് തകർത്ത കേസുമായി ബന്ധപ്പെട്ടുള്ള സിബിെഎ പ്രത്യേക കോടതി വിധിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. നീതി വൈകിപ്പിക്കുകയും നിഷേധിക്കുകയും കുറ്റവാളികൾക്ക് പാരിതോഷികം നൽകുകയും ചെയ്ത ബാബരി മസ്ജിദ് കേസിൽ, ചരിത്രം ദയയോടെയായിരിക്കില്ല നമ്മുടെ രാജ്യത്തെ വിലയിരുത്തുകയെന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ അഖിലേന്ത്യാ പ്രസഡൻറ് സയ്യിദ് സഅദത്തുള്ള ഹുസൈനി പറഞ്ഞു.
'ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസിലെ വിധിയിൽ ജമാഅത്തെ ഇസ്ലാമി കടുത്ത നിരാശ രേഖപ്പെടുത്തുന്നു. 28 വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ആഗ്രഹിച്ച നീതി ലഭിച്ചില്ല. 10 മാസം മുമ്പ് സുപ്രീം കോടതി പള്ളിപൊളിക്കലിനെ ക്രിമിനൽ നടപടിയെന്നും നിയമ ലംഘനമെന്നും പരാമർശിച്ചിട്ടും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സിബിെഎ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്ന് എങ്ങനെയാണ് കോടതി നിഗമനത്തിലെത്തിയതെന്ന് മനസിലാക്കാൻ പ്രയാസമുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരാളായ എൽ കെ അദ്വാനി ആരംഭിച്ച രാംജന്മഭൂമി പ്രസ്ഥാനവും രഥയാത്രയും മസ്ജിദ് നിൽക്കുന്ന അതേ സ്ഥലത്ത് തന്നെ ക്ഷേത്രം പണിയാനുള്ള ദൗത്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനുമായിരുന്നില്ല. പൊതുജനം കാൺകെ ആയിരിക്കണക്കിന് ഉന്മാദരായ ആർ.എസ്.എസ് കർസേവകർ ഡിസംബർ ആറാം തീയതി ചെയ്ത ക്രിമിനൽ പ്രവർത്തി ഗൂഢാലോചനയുടെ തെളിവല്ലെങ്കിൽ പിന്നെന്താണ്...?? -ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡൻറ് സയ്യിദ് സാദത്തുള്ള ഹുസൈനി പറഞ്ഞു.
"സ്വാഭാവികമായും, ഈ രാജ്യത്തെ നീതിയെ സ്നേഹിക്കുന്ന പൗരന്മാർ ആരും തന്നെ ഈ വിധിന്യായത്തിൽ സംതൃപ്തരല്ല. ആയതിനാൽ ഉയർന്ന കോടതികളിൽ കേസ് ചോദ്യം ചെയ്യപ്പെടുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കും. ചിലരുടെ രാഷ്ട്രീയ അജണ്ടയോ അല്ലെങ്കിൽ പ്രാദേശിക ലക്ഷ്യങ്ങളോ നിറവേറ്റുന്നതിന് ഭൂമിയുടെ നിയമത്തെ അവഗണിക്കുന്ന ഒരു ജുഡീഷ്യൽ ബലപ്രയോഗമോ അക്രമമോ ഞങ്ങൾ അംഗീകരിക്കുന്നില്ല. നീതി വൈകിപ്പിക്കുകയും നിഷേധിക്കുകയും കുറ്റവാളികൾക്ക് പാരിതോഷികം നൽകുകയും ചെയ്ത ബാബരി മസ്ജിദ് കേസിൽ ചരിത്രം നമ്മുടെ രാജ്യത്തെ കുറിച്ച് ദയയോടെയായിരിക്കില്ല വിലയിരുത്തുക. അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.