ബലിപെരുന്നാൾ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: ബലിപെരുന്നാൾ ദിനത്തിൽ നമസ്കാരവും ബലിയും നിർവഹിക്കുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ശരീഅഃ കൗൺസിൽ ആവശ്യപ്പെട്ടു. പെരുന്നാൾ ദിനത്തിൽ നമസ്കാരവും പ്രവാചകൻ ഇബ്രാഹിമിെൻറ സ്മരണ പുതുക്കി ബലി അറുക്കലും ഏറെ പ്രാധാന്യമുള്ളതാണ്. പൊതുനിരത്തുകൾ, വഴികൾ എന്നിവിടങ്ങൾ ഒഴിവാക്കുകയും വൃത്തി സൂക്ഷിക്കുകയും വേണം.
വിഷയങ്ങൾക്ക് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപവത്കരിക്കണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചാകണം നടപടികൾ പൂർത്തിയാക്കേണ്ടത്. ഈദ്ഗാഹുകളിലും പള്ളികളിലും നമസ്കാരം നിർവഹിക്കുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം.
ആരാധന കർമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ ആവശ്യമായ ഇളവ് അനുവദിക്കണമെന്നും ശരീഅ കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.