മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്
text_fieldsമുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രസിഡൻ് സയിദ് സാദത്തുള്ള ഹുസൈനി. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പരിണാമത്തിന് മുഖ്യപങ്കുവഹിച്ചയാളാണ് മൻമോഹൻ സിങ്ങെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം, വിദ്യഭ്യാസ അവകാശം. ഭക്ഷണത്തിനും തൊഴിലിനും വേണ്ടിയുള്ള അവകാശം എന്നിവക്കായി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നേതാവാണ് അദ്ദേഹം.
ദേശീയ ഗ്രാമീണ തൊഴിലുള്ള പദ്ധതി, പൊതുവിതരണ സംവിധാന പദ്ധതി, കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി എന്നിവയിൽ മാറ്റങ്ങൾ കൊണ്ടു വന്നതും മൻമോഹൻ സിങ്ങായിരുന്നു. മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിച്ച നേതാവായിരുന്നു മൻമോഹൻ സിങ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയും ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി. സചാർ കമ്മിറ്റിയുടെ രൂപീകരണം മൻമോഹൻ സിങ്ങിന്റെ ഭരണകാലത്താണ് ഉണ്ടായത്.
പൊതുജീവിതത്തിലെ സത്യസന്ധത, സ്ഥാപനങ്ങളോടുള്ള ആദരവ്, വിനയവും മര്യാദയും, ഉൾക്കൊള്ളാനുള്ള കഴിവും എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് സമവായം കൊണ്ടുവരാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങൾ എന്നത്തേക്കാളും ഇന്ന് രാഷ്ട്രീയക്കാർക്ക് ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, അദ്ദേഹത്തിൻ്റെ പാരമ്പര്യം നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജാതി മത ഭേദമന്യേ നമ്മുടെ രാജ്യത്തെ ജനങ്ങളോടുള്ള തൻ്റെ സത്യസന്ധത, സമഗ്രത, അർപ്പണബോധം, വലിയ സ്നേഹം എന്നിവയാൽ അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും സയിദ് സാദത്തുള്ള ഹുസൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.