ജാമിഅ അതിക്രമം: പൊലീസിന് ക്ലീൻചീറ്റ് നൽകിയിട്ടില്ല–ഹൈകോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ്യ സർവകലാശാല കാമ്പസിൽ കയറി പൊലീസ് നടത്തിയ അതിക്രമത്തിൽ ഡൽഹി ൈഹകോടതിയുടെ വിമർശനം.
ദേശീയ മനുഷ്യാവകാശ കമീഷൻ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതി ഒട്ടും പ്രഫഷനല്ലെന്നും ൈഹകോടതി കുറ്റപ്പെടുത്തി.
അതിക്രമവുമായി ബന്ധപ്പെട്ട് നൽ കിയ പൊതുതാൽപര്യ ഹരജികളിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ച് പൊലീസിനെ വിമർശിച്ചത്.
പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്ന് ഹരജിക്കാർ പറയുന്നുണ്ടെങ്കിലും ദേശീയ മനുഷ്യാവകാശ കമീഷെൻറ കണ്ടെത്തലുകൾ അങ്ങനെയല്ലെന്ന്, പൊലീസിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) അമാന്‍ ലെഖി പറഞ്ഞു.
സർവകലാശാലക്കുള്ളിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് കമീഷൻ കണ്ടെത്തിയിരുന്നു. കാമ്പസിൽ പൊലീസ് കയറിയത് നിയമാനുസൃതമാണെന്നും എ.എസ്.ജി കൂട്ടിച്ചേർത്തു. ഇതിനു നൽകിയ മറുപടിയിലാണ്, ദേശീയ മനുഷ്യാവകാശ കമീഷൻ ആർക്കും ക്ലീൻചീറ്റ് നൽകിയിട്ടില്ലെന്നും പ്രഫഷനലിസമില്ലാതെയാണ് പൊലീസ് പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി പറഞ്ഞത്.
കേസ് ആഗസ്റ്റ് 28ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് പ്രദേശവാസികൾ നടത്തിയ സമരത്തിന് പിന്നാലെയാണ് പൊലീസ് ജാമിഅ കാമ്പസിൽ കയറി നരനായാട്ട് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.