ജാമിഅ പൗരത്വ സമര നേതാവ് ആസിഫ് തന്‍ഹയെയും ജയിലിലടച്ചു
text_fieldsന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പൗരത്വ സമരത്തിെൻറ നേതൃനിരയിലുണ്ടായിരുന്ന ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയില എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചു. ഡല്‍ഹി പൊലീസ് സായുധ നടപടിയിലൂടെ രണ്ടുതവണ അടിച്ചമര്‍ത്താന്‍ നോക്കിയ ജാമിഅയിലെ പൗരത്വ സമരത്തെ ഏകോപന സമിതിയുണ്ടാക്കി മുന്നോട്ടുകൊണ്ടുപോയതിെൻറ പ്രതികാര നടപടിയായാണ് ആസിഫിെൻറ അറസ്റ്റെന്ന് വിമർശനമുയർന്നിട്ടുണ്ട്. പൊലീസ് നേരത്തേ ചോദ്യംചെയ്തു വിട്ടയച്ച ജാമിഅയിലെ വിദ്യാര്‍ഥി നേതാവാണ് ആസിഫ് തന്‍ഹ.
ജാമിഅ സമര സമിതിയില്‍ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചതിന് പിറകെയാണ് ആസിഫിെൻറ അറസ്റ്റ്. അലീഗഢ് മുസ്ലിം സര്‍വകലാശാലയിലേതുപോലെ കാമ്പസിനകത്ത് കയറി ആക്രമണം അഴിച്ചുവിട്ട ഡല്‍ഹി പൊലീസ് അതോടെ പൗരത്വസമരം അവസാനിക്കുമെന്നായിരുന്നു കണക്കൂകൂട്ടിയിരുന്നത്. എന്നാല്‍, അതിനുശേഷവും സമരം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഫൂറ സര്ഗാറിെൻറ അധ്യക്ഷതയില്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും യോഗം വിളിച്ച സംയുക്ത സമരസമിതി നേതാക്കളില്‍ ആസിഫും ശിഫാഉര്‍റഹ്മാനും ഉണ്ടായിരുന്നു.
ജാമിഅയിലെ പൗരത്വ സമരത്തില്‍ മാത്രം ഉണ്ടായിരുന്ന ആസിഫിനെ ഡല്‍ഹി വര്‍ഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്പെഷൽ സെൽ ശനിയാഴ്ച രാത്രി അബുല്‍ ഫസല്‍ എന്‍ക്ളേവില്‍ താമസിക്കുന്ന വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അപ്പോൾ തന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വാങ്ങിയ ആസിഫിനെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഞായറാഴ്ച തിഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. അതിനിടെ ഡൽഹി കലാപ കേസിൽ അറസ്റ്റ് ചെയ്തവരടക്കം 12 പേരെ ഡല്‍ഹി കോടതി ജാമ്യത്തില്‍ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.