വനിത ആക്ടിവിസ്റ്റിന്റെ പിഎച്ച്.ഡി രജിസ്ട്രേഷൻ ജാമിഅ റദ്ദാക്കി
text_fieldsന്യൂഡൽഹി: വനിത ആക്ടിവിസ്റ്റിെൻറ പിഎച്ച്.ഡി രജിസ്ട്രേഷൻ ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ റദ്ദാക്കി. രണ്ട് വർഷം ഗവേഷണം മുന്നോട്ടു കൊണ്ടു പോയ ശേഷമാണ് ധ്രുപതി ഘോഷിെൻറ പിഎച്ച്.ഡി രജിസ്ട്രേഷൻ അസാധാരണ നടപടിയിലൂടെ പ്രത്യേക കാരണമൊന്നും പറയാതെ റദ്ദാക്കിയത്.
സെപ്റ്റംബർ ഏഴിന് രജിസ്ട്രാർ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയ സർവകാലാശാല ഡീൻ എൻ.യു ഖാൻ, കത്തിെൻറ ഉള്ളടക്കം വെളിപ്പെടുത്തിയില്ല. വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവ് ലഭിച്ചതെന്നും ഗവേഷണത്തിെൻറ രണ്ടാം വർഷം ഇത്തരമൊരു തീരുമാനമെടുത്തതിനുപിന്നിലുള്ള കാര്യം അറിയില്ലെന്നും ധ്രുപതി പറഞ്ഞു.
വിദ്യാർഥികളുടെ അവകാശങ്ങൾക്കായി സർവകലാശാലയിൽ സംസാരിച്ചതാണ് കുറ്റമായതെന്നും ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. ധ്രുപതിയുടെ സൂപ്പർവൈസർ നഷാത്ത് ഖൈസറും ജാമിഅയുടെ ഉത്തരവിൽ നടുക്കം പ്രകടിപ്പിച്ചു. കാമ്പസിൽ കാൻറീന് മുമ്പിൽ പരിപാടി സംഘടിപ്പിച്ചതിന് മറ്റൊരു പിഎച്ച്.ഡി വിദ്യാർഥി തൽഹ റഹ്മാന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.