ജാമിഅ പൊലീസ് അതിക്രമം: പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതിന് കേന്ദ്രത്തിന്‍റെ മറുപടി തേടി
text_fieldsന്യൂഡൽഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് നടത്തിയ അതിക്രമം സ്വതന്ത്ര അന്വേഷണ ഏജൻസിക്ക് വിടുന്നതിൽ ഡൽഹി ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ വിശദീകരണം തേടി.
പൊലീസിനും വിദ്യാർഥികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രത്യേക അന്വേഷണ ഏജൻസി രൂപവത്കരിച്ച് കൈമാറുന്നത് സംബന്ധിച്ചാണ് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. 2019 ഡിസംബർ 13നാണ് കാമ്പസിൽ പൊലീസ് അതിക്രമം നടക്കുന്നത്. ഇതിനുപിന്നാലെയാണ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാഹീൻബാഗിൽ രാപ്പകൽ സമരം തുടങ്ങിയത്. അതിക്രമത്തെ ന്യായീകരിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസ് ഫയൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപെടുത്താത്തതിന് കേസ് പരിഗണിക്കുന്ന കോടതി ഡൽഹി പൊലീസിനോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ വാദത്തിനൊരുങ്ങാൻ സാവകാശം തേടിയപ്പോഴാണ് കോടതി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.