Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോസ്​റ്റലുകൾ...

ഹോസ്​റ്റലുകൾ ഒഴിയണമെന്ന്​ ജാമിഅ അധികൃതർ; ഇവിടെ സുരക്ഷിതരെന്ന്​ വിദ്യാർഥികൾ

text_fields
bookmark_border
ഹോസ്​റ്റലുകൾ ഒഴിയണമെന്ന്​ ജാമിഅ അധികൃതർ; ഇവിടെ സുരക്ഷിതരെന്ന്​ വിദ്യാർഥികൾ
cancel

ന്യൂഡൽഹി: കോവിഡ്​ പശ്​ചാത്തലത്തിൽ ഹോസ്​റ്റലുകൾ ഒഴിയാൻ ആവശ്യപ്പെട്ടുള്ള ജാമിഅ മില്ലിയ ഇസ്​ലാമിയ യൂണിവേഴ്​സിറ്റി അധികൃതരുടെ നോട്ടീസിനെതിരെ വിദ്യാർഥികൾ. ഹോസ്​റ്റലുകൾ ഒഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങുന്നത്​ സംബന്ധിച്ച്​ ഇപ്പോൾ നിരവധി ആശങ്കകളുണ്ടെന്നും തങ്ങൾ കാമ്പസിൽ സുരക്ഷിതരാണെന്നും വിദ്യാർഥികൾ പറയുന്നു. 

വിദ്യാർഥികളോട്​ ഹോസ്​റ്റലുകൾ ഒഴിയാൻ ആവശ്യപ്പെട്ട്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ജാമിഅ അധികൃതർ നോട്ടീസ്​ പുറത്തിറക്കിയത്​. കാമ്പസ്​ നിൽക്കുന്ന പ്രദേശം ഹോട്ട്​സ്​പോട്ട്​ ആണെന്നും എല്ലാവരും ഒഴിയണ​മെന്നും നോട്ടീസിൽ ചൂണ്ടികാണിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും അന്തർസംസ്​ഥാന തൊഴിലാളികൾക്കും നാടുകളിലേക്ക്​ തിരിച്ച്​ പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നായിരുന്നു ജാമിഅയുടെ നോട്ടീസ്​. 

എന്നാൽ, ഇപ്പോൾ കാമ്പസ്​ വിടുന്നത്​ പല കാരണങ്ങളാൽ പ്രായോഗികമല്ല എന്നാണ്​ വിദ്യാർഥികൾ പറയുന്നത്​. കാമ്പസിൽ നിന്ന്​ പുറത്തിറങ്ങിയാൽ വീടുകളിലേക്ക്​ അയക്കുന്നതിന്​ പകരം തങ്ങളെ ക്വാറൻറീൻ ചെയ്യാൻ സാധ്യതയുണ്ടെന്ന്​ അവർ ഭയക്കുന്നു. 

അതേസമയം, ലോക്​ഡൗൺ ​പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ തന്നെ നിരവധി വിദ്യാർഥികൾ നാട്ടിലേക്ക്​ മടങ്ങിയിരുന്നു. 300 ഒാളം വിദ്യാർഥികൾ മാത്രമാണ്​ ഇനി കാമ്പസിൽ അവശേഷിക്കുന്നത്​. 

എല്ലാവരും ഹോസ്​റ്റലുകൾ ഒഴിഞ്ഞ്​ പോയാൽ അവിടങ്ങൾ ക്വാറൻറീൻ കേന്ദ്രങ്ങൾ ആക്കുമോയെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്​. ഇപ്പോൾ വീടുകളിൽ ഉള്ള വിദ്യാർഥികളും ഇൗ ആശങ്ക ഉള്ളവരാണ്​. തങ്ങളുടെ പുസ്​തകങ്ങളും മറ്റു വസ്​തുക്കളും ഹോസ്​റ്റലിലാണുള്ളതെന്നും അവയെല്ലാം നഷ്​ടപ്പെടുന്ന സാഹചര്യമു​ണ്ടാകുമോയെന്നും അവർ ഭയപ്പെടുന്നുണ്ട്​. 

​അതിവിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്​ ഇപ്പോൾ കാമ്പസിലുള്ള പലരുമെന്ന്​  വിദ്യാർഥികൾ പറയുന്നു. അവരുടെ നാടുകളിൽ ഇൻറർനെറ്റ്​ സൗകര്യം പോലുള്ളവയില്ല. നാടുകളിലേക്ക്​ മടങ്ങിയാൽ അത്തരം പ്രശ്​നങ്ങൾ പഠനപ്രവർത്തനങ്ങളെ
​ബാധിക്കുമെന്നും അവർ പറയുന്നു. 

എന്നാൽ, കാമ്പസിൽ കുടുങ്ങി പോയ വിദ്യാർഥികൾക്ക്​ രക്ഷപ്പെടാൻ ഇത്​ ഒരു അവസരമാണെന്നാണ്​ സർവകലാശാല പി.ആർ.ഒ അഹമദ്​ അസീം പറയുന്നത്​. സർവകലാശാല ആഗസ്​റ്റിലാണ്​ ഇനി തുറക്കുക. അതുവരെയും വിദ്യാർഥികൾക്ക്​ വേണ്ട സൗകര്യങ്ങൾ ഒരുക്കുക പ്രയാസകരമാണ്​.  പല ജീവനക്കാരും കോവിഡ്​ ബാധിത പ്രദേശങ്ങളിൽ നിന്ന്​ വരുന്നവരാണെന്നും പി.ആർ.ഒ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia millia islamiamalayalam newsindia newsJamiacovid 19lockdown
News Summary - Jamia students asked to vacate hostels say they won’t leave
Next Story