പാര്‍ലമെന്‍റ് മാര്‍ച്ച്; പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ജാമിഅ വിദ്യാര്‍ഥികൾ
text_fieldsന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാത ി. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റ മലയാളി വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് ഷഹീൻ ഇക്കാര്യം പറഞ്ഞത്.
പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥിക ളുടെ മാര്‍ച്ച് തടഞ്ഞാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷമാണ് മ ണിക്കൂറുകൾ നീണ്ട പ്രതിഷേധം വിദ്യാർഥികൾ അവസാനിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെ ട്ട് ജാമിഅ ഏകോപന സമിതി നടത്തിയ പാർലമെൻറ് മാർച്ചിന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് ജാമിഅ സർവകലാശാല ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഒരു കിലോമിറ്റർ അകലെ പൊലീസ് തടഞ്ഞു. ഇതോടെ, ബാരിക്കേഡുകൾ മറികടന്നു പോകാൻ ശ്രമിച്ച വിദ്യാർഥികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിെലടുത്തു. പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള ഹോളി ഫാമിലി, അൽശിഫ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഡിസംബർ 13ന് ജാമിഅ വിദ്യാർഥികൾ നടത്തിയ പാർലമെൻറ് മാർച്ചോടെയാണ് പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഗാന്ധിജിയുടെ രക്തസക്ഷി ദിനമായ ജനുവരി 30ന് ജാമിഅ ഏകോപന നടത്തിയ രാജ്ഘട്ട് മാർച്ചും പൊലീസ് തടഞ്ഞിരുന്നു. രാജ്ഘട്ട് മാർച്ചിനിടെ സംഘ്പരിവാർ പ്രവർത്തകൻ നടത്തിയ െവടിവെപ്പിൽ കശ്മീരി വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.
Testimony of Three Women Brutally Attacked by #DelhiPolice
— DOAM (@doamuslims) February 10, 2020
"More than 10 female students of Jamia Milia have been hit on their private parts," the doctors said.https://t.co/ELyTAJux5P#India #JamiaProtest #JamiaMilliaIslamia #IndiaAgainstCAA_NPR_NRC #Delhi #IndiaAgainstCAA pic.twitter.com/jq76IQt23w
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.