ഹൽദ്വാനിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം -ജംഇയ്യതുൽ ഉലമ
text_fieldsന്യൂഡൽഹി: ഹൽദ്വാനിയിൽ സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ മതിയായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ്. ഹൽദ്വാനിയിലേത് പൊലീസ് ക്രൂരതയാണെന്നും വെടിവെപ്പിൽ കൊല്ലപ്പെട്ടത് നിരപരാധികളാണെന്നും, സംഘടനയിലെ ഒരുവിഭാഗത്തിന് നേതൃത്വം നൽകുന്ന മൗലാന അർഷദ് മദനി പറഞ്ഞു. പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്കൂട്ടത്തിനുനേരെ വിവേചനരഹിതമായി വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സംഘർഷങ്ങൾ സൃഷ്ടിച്ച് മുസ്ലിംകളെ പാർശ്വവത്കരിക്കാനാണ് നീക്കം. അപകടകരമായ സാഹചര്യം രാജ്യത്ത് നിലനിൽക്കുകയാണെങ്കിലും മുസ്ലിംകൾ കാണിക്കുന്ന ക്ഷമയും സഹിഷ്ണുതയും സമാനതകളില്ലാത്തതാണെന്ന് അർഷദ് മദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.