പ്രവാചകനിന്ദ: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജംഇയ്യത്ത് ധനസഹായം
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ മരിച്ച മുഹമ്മദ് മുദ്ദസിർ, മുഹമ്മദ് സാഹിൽ എന്നിവരുടെ കുടുംബങ്ങൾക്ക് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ഒരു ലക്ഷം രൂപ വീതം നൽകി. ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡന്‍റ് മൗലാന മഹ്മൂദ് മദനി കൊല്ലപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്ന് മദനി പ്രതീക്ഷ പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹകീമുദ്ദീൻ ഖാസിമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഝാർഖണ്ഡ് ജംഇയ്യത്ത് പ്രസിഡന്‍റ് മൗലാന അസ്റാറുൽ ഹഖ് മസാഹിരി, ജനറൽ സെക്രട്ടറി ഡോ. അസ്ഗർ മിസ്ബാഹി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.