ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ സൈന്യവും പൊലിസും സംയുക്തമായി നടത്തിയ ഓപറേഷനിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. ജില്ലയിലെ നിയന്ത്രണരേഖക്കടുത്ത് ജുമാഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ സോൺ പൊലിസ് പറയുന്നു. കഴിഞ്ഞ ജൂൺ 13ന്, കുപ്‌വാര ജില്ലയിലെ ഡോബനാർ മച്ചൽ പ്രദേശത്ത് സൈന്യത്തിന്റെയും കുപ്‌വാര പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.
രണ്ട് എകെ 47, നാല് മാഗസിനുകൾ, 48 വെടിയുണ്ടകൾ, നാല് ഹാൻഡ് ഗ്രനേഡുകൾ, ഒരു പൗച്ച്, ഭക്ഷണസാധനങ്ങൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ സൈന്യം കണ്ടെടുത്തു. ജമ്മു കശ്മീർ പൊലിസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കിഷ്ത്വാർ ജില്ലയിലെ നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ വീട്ടിൽ പരിശോധന നടത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
#KupwaraEncounterUpdate: Five (05) foreign #terrorists killed in #encounter. Search in the area is going on: ADGP Kashmir@JmuKmrPolice https://t.co/h6aOuTuSj0
— Kashmir Zone Police (@KashmirPolice) June 16, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.