ജമ്മു–കശ്മീരും ലഡാക്കും ഒറ്റനോട്ടത്തിൽ
text_fieldsഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. ചൈനയും പാകിസ്താന ുമായി അതിർത്തിപങ്കിടുന്നു. ഇന്ത്യ-പാകിസ്താൻ വിഭജനവും സ്വാതന്ത്ര്യപ്രഖ്യാപനവും നടന്നപ്പോഴും ഇരുരാജ്യങ്ങള ിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു ജമ്മു-കശ്മീരിലെ മഹാരാജാ ഹരിസിങ്ങിെൻറ തീരുമാനം.
1947 ഒക്ടോബറിൽ ഗോത്രവർഗക്കാരുടെ അപ്രതീക്ഷിത ആക്രമണം നേരിട്ട ഹരിസിങ് ഇന്ത്യയുടെ സഹായം തേടി. തുടർന്ന് ജമ്മു-ക ശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന കരാറിൽ(‘ഇൻസ്ട്രുമെൻറ് ഓഫ് അക്സഷനിൽ’) ഹരിസിങ് ഒപ്പുവെച്ച ു. ഇതോടെ കശ്മീരിന് ഇന്ത്യയുടെ സൈനികവും അല്ലാത്തതുമായ സഹായങ്ങൾ ലഭിച്ചു. തുടർന്ന് ചർച്ചചെയ്യപ്പെട്ട വ്യവസ് ഥകൾ പ്രകാരം രൂപപ്പെട്ടതാണ് ഭരണഘടനയിലെ 370ാം ഖണ്ഡിക.
ജില്ലകൾ
അനന്ത്നാഗ്, ബദ്ഗാം, ബന്ദിപെ ാര, ബാരാമുല്ല, ദോദ, ഗന്ധർബാൽ, കാർഗിൽ, കിഷ്ത്വാർ, കുൽഗാം, കുപ്വാര, പുൽവാമ, പൂഞ്ച്, രജൗര ി, രാംപാൻ, രിയാസി, ഷോപിയാൻ, ശ്രീനഗർ, ജമ്മു, കഠ്വ, സാമ്പ, ഉദ്ദംപൂർ, ലേഹ്
ജമ്മു ഡിവിഷ ൻ
കഠ്വ, ജമ്മു, സാമ്പ, ഉദ്ദംപൂർ, രിയാസി, രജൗരി, പൂഞ്ച്, ദോദ, രാംപാൻ, കിഷ്ത്വാർ
കശ്മീർ ഡിവിഷൻ
അനന്ത്നാഗ്, കുൽഗാം, പുൽവാമ, ഷോപിയാൻ, ബദ്ഗാം, ശ്രീനഗർ, ഗന്ധർബാൽ, ബന്ദിപൊര, ബാരാമുല്ല, കുപ്വാര
മുസ്ലിം ഭൂരിപക്ഷ ജില്ലകൾ -17
അനന്ത്നാഗ്, ബദ്ഗാം, ബന്ദിപൊര, ബാരമുല്ല, ദോദ, ഗന്ധർബാൽ, കാർഗിൽ, കിഷ്ത്വാർ, കുൽഗാം, കുപ്വാര, പുൽവാമ, പൂഞ്ച്, രജൗരി, രാംപാൻ, രിയാസി, ഷോപിയാൻ, ശ്രീനഗർ
ഹിന്ദു ഭൂരിപക്ഷം-4 - ജമ്മു, കഠ്വ, സാമ്പ, ഉദ്ദംപൂർ
ലഡാക് ഡിവിഷൻ
ഡിവിഷനിലെ ഏക ജില്ലയായ ലേയിൽ ബുദ്ധമതക്കാരാണ് ഭൂരിപക്ഷം.
കശ്മീർ ഡിവിഷനിലെ ജനസംഖ്യ 69.1 ലക്ഷം. ജമ്മുവിൽ 53. 50 ലക്ഷം. ലഡാക് ഡിവിഷനിൽ ആകെ ജനസംഖ്യ 2.74 ലക്ഷം.
നിയമസഭ
കശ്മീർ ഡിവിഷനിൽ 46ഉം ജമ്മുവിൽ 37ഉം ലഡാക്കിൽ നാലും അസംബ്ലി സീറ്റുകളാണ് ഉള്ളത്.
ജനസംഖ്യ
ഹിന്ദു: 28.44 %, മുസ്ലിം: 68.31 %, ക്രിസ്ത്യൻ 0.28 %, സിഖ്: 1.87 %, ബുദ്ധർ: 0.90 %, ജൈനർ: 0.02 %, മറ്റു മതങ്ങൾ: 0.01 %, മതം രേഖപ്പെടുത്താത്തവർ: 0.16 %.
ലഡാക്
ഭൂപടം നിവർത്തി നോക്കുമ്പോൾ ജമ്മു-കശ്മീരിലെ ഏറ്റവും വലിയ ഡിവിഷനാണ് ലഡാക്. വലുപ്പത്തിൽ ഒന്നാമതായി തോന്നുമ്പോഴും ഏറ്റവും ജനവാസം കുറഞ്ഞ മേഖല കൂടിയാണിത്. മഞ്ഞുമലകളാൽ മൂടപ്പെട്ടതും.
ജമ്മു-കശ്മീർ ഇനി ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമായി ജമ്മു-കശ്മീർ മാറി. രണ്ടാം സ്ഥാനത്ത് ലഡാക്കാണ്. ഡൽഹിയും പുതുച്ചേരിയുമായിരുന്നു ഇതുവരെ വലിയ കേന്ദ്രഭരണ പ്രദേശങ്ങൾ. രണ്ടു പേരുകൾകൂടി പട്ടികയിലേക്ക് എത്തിയതോടെ രാജ്യത്ത് കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി.
ജമ്മു-കശ്മീർ, ലഡാക്ക് എന്നിവക്ക് പുറമെ ഡൽഹി, പുതുച്ചേരി, ദമാൻ-ദിയു, ദാദ്ര-നാഗർഹവേലി, ചണ്ഡിഗഢ്, ലക്ഷദ്വീപ്, അന്തമാൻ-നികോബാർ ദ്വീപുകൾ എന്നിവയാണ് മറ്റുള്ളവ.
ലഫ്റ്റ്നൻറ് ഗവർണറും 107 അംഗ നിയമസഭയും ഉള്ള കേന്ദ്ര ഭരണപ്രദേശം
ന്യൂഡൽഹി: കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ പ്രകാരം, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു-കശ്മീരിൽ ഇനി ഒരു ലഫ്റ്റനൻറ് ഗവർണറും 107 അംഗങ്ങൾ അടങ്ങിയ ഒരു നിയമസഭയും ഉണ്ടാകും. മണ്ഡല പുനരേകീകരണം നടത്തി 107 എന്നത് 114 ആക്കുെമന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ‘ജമ്മു-കശ്മീർ പുനഃസംഘടന ബിൽ 2019’ൽ പറയുന്നു.
ലഡാക്ക് മേഖലയിൽനിന്നുള്ള നാലെണ്ണം ഉൾപ്പെെട 87 സീറ്റുകളാണ് നിലവിൽ ജമ്മു-കശ്മീർ നിയമസഭയുടേത്. എന്നാൽ, ലഡാക്ക് ഇനി മുതൽ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായിരിക്കും. ലഡാക്കിൽ കാർഗിൽ, ലേ എന്നീ ജില്ലകളുണ്ടായിരിക്കും.
നിയമസഭാംഗങ്ങളുടെ 10 ശതമാനത്തിൽ കൂടുതൽ അല്ലാത്ത അംഗങ്ങളുള്ള മന്ത്രിസഭയാകും ഉണ്ടാവുക. ഇതിെൻറ തലവനായ മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ ലഫ്റ്റ്നൻറ് ഗവർണറെ സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യും. നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പട്ടികജാതി-വർഗ സംവരണവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.