കൊറോണ വൈറസിനെ തുരത്താന്‍ ജമ്മു-കശ്മീരിലെ ബി.ജെ.പി നേതാവിന്‍റെ യാഗം
text_fieldsശ്രീനഗർ: കൊറോണ വൈറസിനെ കോവിഡ് മഹാമാരിയെ ഇല്ലാതാക്കാൻ യാഗം നടത്തി ജമ്മു-കശ്മീർ ബി.ജെ.പി ഉപാധ്യക്ഷൻ യുധ്വിർ സേഥി. ശനിയാഴ്ച നടത്തിയ യാഗത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാഗം നടത്തിയതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.യാഗത്തിൽ ബി.ജെ.പി നേതാക്കളായ അനില്‍ മാസൂം, അജിത് യോഗി, പര്‍വീന്‍ കേര്‍നി, പവന്‍ ശര്‍മ, റോഷന്‍ ലാല്‍ ശര്‍മ എന്നിവരും പങ്കെടുത്തു. യാഗം നടത്തിയതിലൂടെ കോവിഡ് അപ്രത്യക്ഷമാകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് സേഥി പറഞ്ഞു. എങ്കിലും കോവിഡ് വ്യാപനം തടയാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങക്ക് ബദലുകളില്ലെന്നും അവ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
#Jammu
— Yudhvir Sethi (@YudhvirSethiBJP) May 14, 2021
आज मैंने भगवान शिव मंदिर में शिव पूजा अर्चना कर भारत में कोरोना वायरस की दूसरी लहर से मुक्ति की प्रार्थना की !!!!#Wewillwin..#COVID19 pic.twitter.com/LLYNish0nm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.