Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 11:14 PM IST Updated On
date_range 22 Feb 2019 12:12 AM ISTജമ്മുവിൽ കർഫ്യൂ പിൻവലിച്ചു; ജന ജീവിതം സാധാരണ നിലയിലേക്ക്
text_fieldsbookmark_border
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് സംഘർഷമുണ്ടായ ജമ്മുവിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു. ഇതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയോളം അടച്ചിട്ട സ്കൂളുകൾ തുറന്നു. എന്നാൽ, കോളജുകളും സർവകലാശാലകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയുള്ള കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാജ്ഞ തുടരുമെന്ന് ജില്ലഭരണകൂടം അറിയിച്ചു. 2ജി മൊബൈൽ ഇൻറർനെറ്റ് സേവനവും നഗരത്തിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story