ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ് രാജിവെച്ചു
text_fieldsശ്രീനഗർ: ജമ്മു- കശ്മീർ ഉപമുഖ്യമന്ത്രി ബി.ജെ.പിയുടെ നിർമൽ സിങ് രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. കവീന്ദർ ഗുപ്ത പിൻഗാമിയായി ചുമതലയേൽക്കും.
രാജ്യത്തെ പിടിച്ചുലച്ച കഠ്വ സംഭവത്തെ ന്യായീകരിക്കുകയും പ്രതികൾക്കായി നിലപാടെടുക്കുകയും ചെയ്ത ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നീ രണ്ടു ബി.ജെ.പി മന്ത്രിമാർ നേരത്തേ രാജിവെച്ചിരുന്നു. അവശേഷിച്ച മന്ത്രിമാരെ കൂടി പിൻവലിപ്പിച്ച് പുതിയ അംഗങ്ങളെ നിയമിക്കാൻ ബി.ജെ.പി നീക്കം നടക്കുന്നതിനിടെയാണ് ഉപമുഖ്യെൻറ രാജി.
തിങ്കളാഴ്ച പുനഃസംഘടന നടക്കുന്ന മന്ത്രിസഭയിലെ പുതിയ അംഗങ്ങൾക്ക് ഉച്ച 12 മണിയോടെ ഗവർണർ എൻ.എൻ. വോറ സത്യവാചകം ചൊല്ലിക്കൊടുക്കും. ബി.ജെ.പിയിൽ കൂടുതൽ പുതുമുഖങ്ങൾക്ക് സാധ്യത കൽപിക്കപ്പെടുന്നുവെങ്കിലും പ്രധാന ഭരണകക്ഷിയായ പി.ഡി.പി ആരെയും മാറ്റുകയോ പുതുതായി ആർക്കെങ്കിലും പദവി നൽകുകയോ ചെയ്യുന്നില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.