ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അജണ്ടക്കൊത്ത്
text_fieldsന്യൂഡൽഹി: നിയമസഭ പിരിച്ചുവിട്ട ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് ലോക്സഭക്കൊപ്പമോ, അതിനു മുേമ്പാ? പന്ത് മോദിസർക്കാറിെൻറ കോർട്ടിലാണെങ്കിലും സംസ്ഥാനത്തെ അസമാധാനം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വെല്ലുവിളിയാകും. നിയമസഭ പിരിച്ചുവിട്ടാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണം. അതനുസരിച്ച് മേയ് മാസം കടന്നുപോകാൻ പാടില്ല.
അങ്ങനെ നോക്കിയാൽ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കണം. പക്ഷേ, ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താൻ കേന്ദ്രത്തിനു മുമ്പിൽ ഉപായമുണ്ട്. അവിടത്തെ ക്രമസമാധാന സാഹചര്യം പറഞ്ഞാൽ മതി. ക്രമസമാധാനം മോശമാണോ എന്ന് രേഖാപരമായി തീർപ്പുകൽപിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു-കശ്മീർ തെരഞ്ഞെടുപ്പു നടത്താനായിരിക്കും കേന്ദ്രം താൽപര്യപ്പെടുക. കശ്മീരിെൻറ 370ാം വകുപ്പ്, തീവ്രവാദം, പാകിസ്താൻ ബന്ധം എന്നിവയെല്ലാം ദേശീയ രാഷ്ട്രീയത്തിലെ ചേരുവയാക്കി മാറ്റാൻ എളുപ്പം അതാണ്. അതുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് എന്നതിലേക്ക് മോദിസർക്കാർ എത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.