കശ്മീർ ഏറ്റുമുട്ടലിൽ അന്വേഷണം; കൊല്ലപ്പെട്ടവരുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾക്ക് കൈമാറി
text_fieldsശ്രീനഗർ: കശ്മീരിലെ ഹൈദർപോറയിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാലു പേർ സുരക്ഷ സൈനികരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
കഴിഞ്ഞ തിങ്കളാഴ്ച ശ്രീനഗറിലെ വാണിജ്യകേന്ദ്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ തീവ്രവാദ വിരുദ്ധ നടപടിക്കിടെയാണ് വ്യവസായികളായ മുഹമ്മദ് അൽതാഫ് ബട്ട്, മുദസ്സിർ ഗുൽ, ഗുല്ലിെൻറ ഒാഫിസിലെ ജീവനക്കാരൻ അമീർ മഗ്രെ എന്നിവരും തീവ്രവാദിയെന്ന് കരുതുന്നയാളും കൊല്ലപ്പെടുന്നത്.
സിവിലിയന്മാരുടെ മരണം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് കശ്മീർ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്. അൽതാഫ് ബട്ടും മുദസ്സിറും തീവ്രവാദികളുടെ വെിടയേറ്റു മരിെച്ചന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് മരണം ഏറ്റുമുട്ടലിലാണെന്ന് വിശദീകരിച്ചു. എന്നാൽ, മൂവരെയും സൈന്യം നേരിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നൂവെന്ന് ബന്ധുക്കൾ ആരോപിച്ചു.
ക്രമസമാധാന പ്രശ്നം ഉന്നയിച്ച് മൂവരുടെയും മൃതദേഹം പൊലീസ് രണ്ടു ദിവസം വിട്ടുെകാടുത്തിരുന്നില്ല. സമരത്തിന് പിന്തുണയുമായി മുൻ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല വ്യാഴാഴ്ച കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ വസതിക്ക് സമീപം നിശ്ശബ്ദ ധർണ നടത്തി.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി ഗുപ്തർ സഖ്യം രംഗത്തു വന്നു. ബന്ധുക്കളുടെ സമരത്തിന് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുനൽക്കാൻ തയാറായി. വ്യാഴാഴ്ച വൈകീട്ട് മൃതദേഹം മറവുചെയ്ത സ്ഥലത്തു നിന്ന് പുറത്തെടുത്ത് ബന്ധുക്കൾക്ക് കൈമാറി. ശ്രീനഗറിൽ നിന്ന് 100 കി.മീ അകലെ ഹന്ദ്വാര മേഖലയിലാണ് ഇവരെ സംസ്കരിച്ചിരുന്നത്.
ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയുടെ നിർദേശപ്രകാരം ശ്രീനഗർ ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് ഐജാസ് അസദാണ് അന്വേഷണത്തിന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഖുർഷിദ് അഹമ്മദ് ഷായെ ചുമതലപ്പെടുത്തിയത്. നടപടി ബട്ടിെൻറ ബന്ധുക്കൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.