ചാവേറെന്ന് ആരോപിച്ച് കശ്മീരിൽ പെൺകുട്ടി പിടിയിൽ; നിരപരാധിയെന്ന് മാതാവ്
text_fields ശ്രീനഗർ: റിപ്പബ്ലിക് ദിന പരേഡിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിെട്ടന്ന് ആരോപിച്ച് 18കാരിയായ പുണെ സ്വദേശിനിയെ ജമ്മു-കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെയിൽ കോൾ സെൻറർ ജീവനക്കാരിയായ സാദിയ അൻവർ ശൈഖാണ് ദക്ഷിണ കശ്മീരിലെ ബിജ്ബെഹറയിൽ പിടിയിലായത്. എന്നാൽ, ഇൻറലിജൻസ് ഏജൻസി നൽകിയ െതറ്റായ വിവരത്തെ തുടർന്നാണ് പെൺകുട്ടി കസ്റ്റഡിയിലായതെന്ന റിേപ്പാർട്ടുണ്ട്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പലതവണ പിടികൂടിയ പെൺകുട്ടി ഭീകരസംഘടനയായ െഎ.എസിൽ ചേരാൻ കശ്മീരിലെത്തി എന്നായിരുന്നു ഏജൻസികൾ നൽകിയ വിവരം. മകൾ നിരപരാധിയാണെന്നും അവളുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും മാതാവ് പറഞ്ഞു.
അതിനിടെ, കേസില്ലാത്തതിനാൽ സാദിയയെ വീട്ടുകാർക്ക് കൈമാറുമെന്നു പറഞ്ഞ െപാലീസ് പിന്നീട് നിലപാട് മാറ്റി. എന്തിനാണ് കശ്മീരിലെത്തിയത് എന്ന വിശദീകരണം ലഭിക്കാതെ സാദിയയെ വിടില്ലെന്ന് കശ്മീർ പൊലീസിലെ അഡീഷനൽ ഡയറക്ടർ ജനറൽ മുനീർ ഖാൻ അറിയിച്ചു. സാദിയക്ക് ജമ്മു-കശ്മീരിലെ നാലു യുവാക്കളുമായി സമൂഹമാധ്യമ ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. സാദിയയും മാതാവും ഏതാനും ദിവസം മുമ്പാണ് ശ്രീനഗറിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവർ ബാരാമുള്ളയിലേക്കും അനന്തനാഗിലേക്കും പോയതായി പൊലീസ് പറഞ്ഞു. നഴ്സിങ് കോളജിൽ ചേരാനാണ് എത്തിയതെന്നാണ് സാദിയ െപാലിസിനോടു പറഞ്ഞത്. എന്നാൽ, മാതാവ് ഉടൻ കശ്മീർ വിട്ടതിനെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാനായില്ലത്രേ.
വിദേശത്തെ െഎ.എസ് അനുഭാവികളുമായി ബന്ധം പുലർത്തിയെന്നാരോപിച്ച് 2015ൽ മഹാരാഷ്ട്ര എ.ടി.എസ് സാദിയയെ ചോദ്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സിറിയയിലേക്കു പോകാൻ പദ്ധതിയിട്ടിരുന്നതായും അവിടെ മെഡിക്കൽ േകാഴ്സിനു ചേർക്കാമെന്നും സാദിയക്ക് ഉറപ്പുലഭിച്ചിരുന്നുവത്രേ. അന്ന് പ്ലസ്വണിനു പഠിക്കുകയായിരുന്ന പെൺകുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. 2017ൽ ജമ്മു-കശ്മീരിലേക്കു പോകുംവഴി ഡൽഹിയിൽെവച്ച് പെൺകുട്ടി പിടിയിലായെന്ന് പൊലീസ് പറയുന്നു. ജമ്മു-കശ്മീരിലെ ഒരാളുമായി വിവാഹം കഴിച്ച് വിദേശത്തു പോകാനുള്ള തയാറെടുപ്പിലായിരുന്നുവത്രേ ഇവർ. ചോദ്യം ചെയ്യലിനുശേഷം സാദിയയെ വീട്ടുകാരെ ഏൽപിക്കുകയായിരുന്നു.
ഇതേതുടർന്ന് േകാൾ സെൻററിൽ ജോലിക്കു ചേർന്നു. കശ്മീരിൽ പിടിയിലായ ഉടൻ താൻ െഎ.എസിൽ ചേരാൻ വന്നതെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് പറയുന്നു. സുരക്ഷസേനമൂലം കശ്മീരി ജനതക്കുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചുള്ള സമൂഹമാധ്യമ പ്രചാരണത്തിൽ വഴിതെറ്റിയാണ് തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടയായതെന്നും ഇവർ പറഞ്ഞേത്ര. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്കുമുമ്പാണ് ഇൻറലിജൻസ് ഏജൻസി ജമ്മു-കശ്മീർ പൊലീസിന് പെൺകുട്ടിയെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്. താഴ്വരയിലെ റിപ്പബ്ലിക് ദിന പരേഡിൽ ചാവേറാക്രമണം നടത്താനാണ് പെൺകുട്ടിയുടെ നീക്കമെന്നായിരുന്നു പൊലീസ് സന്ദേശം. തുടർന്ന്, വനിതകളെ കർശന പരിേശാധനക്കു ശേഷമാണ് റിപ്പബ്ലിക്ദിന പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.