സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ജമ്മുകശ്മീർ പൊലീസ്
text_fieldsശ്രീനഗർ: സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ജമ്മുകശ്മീർ പൊലീസ്. ഹെക്സാകോപ്ടർ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂർ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ മാറിയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.
ഡ്രോണിൽ നിന്ന് അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ലശ്കർ ഇ ത്വയിബയാണ് ഡ്രോൺ അയച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ലശ്കറിന്റെ അക്രമണരീതിയാണിതെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
ജൂൺ 27ന് ജമ്മു എയർബേസിന് നേരെ ഡ്രോൺ ഉപയോഗിച്ച് ഇരട്ട ആക്രമണങ്ങൾ നടന്നിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മുകശ്മീരിലെ നിരവധി സ്ഥലങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.