രാഹുലും പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാക്കൾക്കൊപ്പം ജമ്മുകശ്മീർ സന്ദർശനത്തിനായി വിമാനം കയറി. സി.പി.എം, ഡി.എം.കെ, എൻ.സി.പി നേതാക്കളും രാഹുലിനൊപ്പമുണ്ട്. അതേസമയം ഇവരോട് ശ്രീനഗർ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ജമ ്മു കശ്മീർ ഭരണകൂടം ആവശ്യപ്പെട്ടു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ആഗസ്റ്റ് ആദ്യ വാരം മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനത്തിൻെറ സ്ഥിതിഗതികൾ കാണാനാണ് പ്രതിപക്ഷ സംഘത്തിൻെറ യാത്ര.
അതേസമയം, വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുമായി കേന്ദ്രം ചർച്ച നടത്തിയതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഗസ്റ്റ് നാല് മുതൽ ഉമറും മെഹബൂബയും തടങ്കലിലാണ്. ഉമർ നിലവിൽ ഹരി നിവാസ് കൊട്ടാരത്തിലാണെങ്കിൽ മെഹബൂബ ശ്രീനഗറിലെ ചാഷ്മെ ഷാഹിയിലാണ് കഴിയുന്നത്.
കശ്മീരിൽ സ്ഥിതി സാധാരണമാണെങ്കിൽ നേതാക്കളെ എന്തിനാണ് തടഞ്ഞുവെക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. ഒരു വശത്ത്, സ്ഥിതി സാധാരണമാണെന്ന് സർക്കാർ പറയുന്നു, മറുവശത്ത് അവർ ആരെയും പോകാൻ അനുവദിക്കുന്നില്ല. ഇത്തരം വൈരുദ്ധ്യങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. കാര്യങ്ങൾ സാധാരണമാണെങ്കിൽ, രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുന്നത് എന്തുകൊണ്ടാണ്?- ഗുലാം നബി ആസാദ് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.