ജമ്മു-കശ്മീർ: വിലക്കിെൻറ ഉത്തരവുകൾ മറച്ചുപിടിച്ച് സർക്കാർ
text_fieldsന്യൂഡൽഹി: പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടനാ വകുപ്പ് എടുത്തുകളഞ്ഞ് ജമ്മുകശ്മീർ രണ്ടായി വിഭജിച്ച് അഞ ്ചു മാസത്തിനു ശേഷമെങ്കിലും സുപ്രീംകോടതിയിൽ നിന്ന് കേന്ദ്രസർക്കാറിന് കിട്ടിയത് കടുത്ത പ്രഹരം. അഞ്ചു മാസത ്തിനിടയിൽ പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകൾ കോടതിയെ പോലും കാണിക്കാത്തതിലുള്ള കോടതിയുടെ അതൃപ്തിയും ഇതി നൊപ്പം സർക്കാർ ഏറ്റുവാങ്ങി.
ഇൻറർനെറ്റ് വിലക്ക് ഇത്രത്തോളം ദീർഘകാലമായി തുടരുന്ന ഒരു ജനാധിപത്യ രാജ്യവും ലോകത്തില്ല. ജനപ്രതിനിധികളെ കരുതൽ തടങ്കലിൽ വെച്ചുകൊണ്ട് നിരോധനാജ്ഞയുടെ കാലാവധി നീട്ടുകയും ചെയ്യുന്നു. കനത്ത സൈനിക സാന്നിധ്യത്തിനിടയിൽ ജനജീവിതം മരവിച്ചു നിൽക്കുന്നു. ജമ്മുകശ്മീർ ചേംബർ ഓഫ് കൊമേഴ്സിെൻറ കണക്കനുസരിച്ച് അഞ്ചു മാസത്തിനിടയിൽ മേഖലക്കുണ്ടായ വ്യാപാര നഷ്ടം 260 കോടി ഡോളറിേൻറതാണ്. ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായി.
അത് ആരു നികത്തുമെന്ന ചോദ്യത്തോടെയാണ് വൈകിപ്പോയ കോടതി വിധിയെ രാഷ്ട്രീയ പാർട്ടികളും ജമ്മുകശ്മീർ ജനതയും ഏറ്റുവാങ്ങുന്നത്. എന്നാൽ വിധി സർക്കാറിന് തിരിച്ചടിയും ജനങ്ങൾക്ക് സമാശ്വാസവുമാണെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. സ്വേഛാധിപ ദ്വയങ്ങൾക്കുള്ള താക്കീതാണ് കോടതി വിധിയെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. വിഭാഗീയ നയങ്ങൾക്കു മുകളിലാണ് നിയമവും ഭരണഘടനയുമെന്ന് മോദി, അമിത്ഷാമാർ തിരിച്ചറിയണമെന്ന് കോൺഗ്രസ് പറഞ്ഞു.
ജമ്മുകശ്മീരിലെ നിയന്ത്രണ ഉത്തരവുകൾ എല്ലാം കോടതിയെ കാണിക്കുന്നത് ഭാരിച്ച ജോലിയാണെന്ന വിശദീകരണത്തോടെയാണ് നിരോധനാജ്ഞ, ഇൻറർനെറ്റ് വിലക്ക് എന്നിവ സംബന്ധിച്ച ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നു പോലും സർക്കാർ മറച്ചു വെച്ചത്. എന്നാൽ അത് പരസ്യപ്പെടുത്തിയേ മതിയാവൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതിയെ സമീപിക്കാൻ ആവലാതിക്കാർക്ക് ഈ ഉത്തരവുകൾ തെളിവായി ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.