മഞ്ഞണിഞ്ഞ താഴ്വരകൾ ആസ്വദിക്കാൻ കശ്മീരിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
text_fieldsകശ്മീർ താഴ്വരകളിലൂടെ മഞ്ഞുപാളികളിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്ന വിനോദയാത്രികർക്കായി ഈ മഞ്ഞുകാലത്ത് കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി അധികൃതർ. പഹൽഗാം, ഗുൽമാർഗ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് സമാനമായി രണ്ട് മേഖലകൾ കൂടി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
1.62 കോടി വിനോദ സഞ്ചാരികളാണ് ഈ വർഷം ആദ്യ ഒമ്പതു മാസങ്ങളിൽ കശ്മീരിലെത്തിയത്. കഴിഞ്ഞ കുറേ ദശകങ്ങളായി കശ്മീരിലെത്തുന്ന വനോദസഞ്ചാരികളുടെ എണ്ണത്തിലെ ഏറ്റവും കൂടിയ കണക്കാണ് ഈ വർഷത്തേത്.
കൂടുതൽ വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനും അവർക്ക് താമസമൊരുക്കാനും പ്രേത്യക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടർ ഫസൽ ഉൽ ഹബീബ് പറഞ്ഞു.
രണ്ട് -മൂന്ന് റോഡ് ഷോകൾ, ട്രാവൽ ആന്റ് ടൂറിസം മേള തുടങ്ങിയവക്കായി പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിന്റർ കാർണിവെൽ, ഐസ് സിറ്റി തുടങ്ങിയ പദ്ധതികളും പഹൽഗാമിലും ഗുൽമാർഗിലും അതോടൊപ്പം പുതുതായി തുറക്കുന്ന കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സോനാമാർഗും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോനാമാർഗിലുൾപ്പെടെ പല വിനോദ സഞ്ചാര മേഖലകളിലും ഹോട്ടലുകൾ ഉൾപ്പെടെ ബജറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.