ജമ്മു-കശ്മീരിന് സംഭവിക്കുന്നത്
text_fieldsഇനി പ്രത്യേക പദവിയില്ല
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന ഭരണഘ ടനയുടെ 370ാം വകുപ്പ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധം രാഷ്ട്രപതി പ്രത്യേക ഉത്തരവി ലൂടെ എടുത്തുകളഞ്ഞു. 1954ൽ നൽകിയ പ്രത്യേക പദവി അനുസരിച്ച് സംസ്ഥാനത്തിന് സ്വന്തം ഭര ണഘടനയുണ്ട്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിലൊഴികെ തീരുമാനം എടുക്കാനുള്ള പ്രത്യേക അധികാരമുണ്ട്. കേന്ദ്രസർക്കാറിെൻറ നയവും ഭരണഘടനാപരമായ അ ധികാരങ്ങളും സംസ്ഥാനത്ത് നടപ്പാക്കണമെങ്കിൽ സംസ്ഥാന നിയമസഭയുടെ അനുമതി വേണം. 1947ൽ ഇന്ത്യയോട് ചേർത്തതിന് പ്രധാന ഉപാധി പ്രത്യേക പദവിയായിരുന്നു.
പൂർണ സംസ്ഥാന പദവിയും നഷ്ടം
പാർലമെൻറ് ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പൂർണ സംസ്ഥാന പദവിയുള്ള ജമ്മു-കശ്മീർ ഇല്ലാതാവും. പകരം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ പിറക്കുന്നു. ഒന്ന്, ഡൽഹിയും പുതുച്ചേരിയും പോലെ നിയമസഭയുള്ള, പൂർണ സംസ്ഥാനപദവി ഇല്ലാത്ത ജമ്മു-കശ്മീർ. രണ്ട്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്. രണ്ടിടത്തും ലഫ്റ്റനൻറ് ഗവർണർമാർ. ഡൽഹിയിലെന്ന പോലെ പൊലീസ്, ക്രമസമാധാനം അടക്കം സുപ്രധാന ചുമതലകളൊന്നും ജമ്മു-കശ്മീരിന് ഉണ്ടാവില്ല. ലഫ്. ഗവർണറുടെ അനുമതി കൂടാതെ സ്വതന്ത്രമായി മുന്നോട്ടു പോകാനാവില്ല. ഫലത്തിൽ കേന്ദ്രത്തിന് പൂർണ നിയന്ത്രണം.
കേന്ദ്രഭരണ പ്രദേശമായി ലഡാക്ക്
ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയവ പോലെ ഇന്ത്യയിൽ പുതിയൊരു കേന്ദ്രഭരണ പ്രേദശം ഉണ്ടാവുന്നു. ലഫ്. ഗവർണർക്കാണ് ഇൗ പ്രദേശത്തിെൻറ നിയന്ത്രണാധികാരം. ലേ, കാർഗിൽ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് ലഡാക്ക്.
അതിർത്തികൾ മാറുന്നു
ജമ്മു-കശ്മീർ വിഭജിക്കുന്നതിനൊപ്പം ലോക്സഭ, നിയമസഭ മണ്ഡലാതിർത്തി പുനർനിർണയം നടക്കും. അതിനനുസരിച്ചാണ് ഇനി തെരഞ്ഞെടുപ്പ്. ഇൗ നടപടികൾ പൂർത്തിയാവുന്നതുവരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോകും. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ.
35-എ പരിരക്ഷയും നീക്കി
370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ അതിെൻറ അനുബന്ധമായി 1954 മുതൽ ലഭിച്ചുവന്ന 35-എ വകുപ്പിെൻറ പരിരക്ഷയും ജമ്മു-കശ്മീരിന് നഷ്ടം. സംസ്ഥാനത്തിനു പുറത്തുള്ളവർ ജമ്മു-കശ്മീരിൽ ഭൂമി വാങ്ങുന്നതിന് ഇപ്പോൾ വിലക്കുണ്ട്. അത് നീങ്ങുന്നു. സർക്കാർ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്കോളർഷിപ്പിനും മറ്റും അവകാശമില്ല. ഇനി ആ നിയന്ത്രണം ഉണ്ടാവില്ല. സംസ്ഥാനത്തെ സ്ഥിര താമസക്കാർ ആരാണെന്ന് നിർണയിക്കാൻ സംസ്ഥാന സർക്കാറിനും നിയമസഭക്കും അധികാരം നൽകുന്ന വ്യവസ്ഥ ഇല്ലാതാകുന്നു. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വ്യവസ്ഥകൾ ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.