Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ വഴിത്തിരിവുകൾ

കശ്​മീർ വഴിത്തിരിവുകൾ

text_fields
bookmark_border
Kashmir-Military
cancel

1586: അക്​ബർ കശ്​മീരിനെ മുഗൾ സാമ്രാജ്യത്തോട്​ ചേർത്തു.
1846: അമൃത്​സർ ഉടമ്പടി. ഇൗസ്​റ്റ്​ ഇന്ത്യ കമ ്പനിക്ക്​ 75 ലക്ഷം രൂപ നൽകി ജമ്മുവിലെ രാജാ ഗുലാബ്​ സിങ്​ കശ്​മീരി​ന്‍റെ ഭരണമേൽക്കുന്നു.
1932: ശൈഖ്​​ അബ്​ദ ുല്ല ജമ്മു-കശ്​മീർ മുസ്​ലിം കോൺഫറൻസ്​ രൂപവത്​കരിക്കുന്നു.
1935: മുസ്​ലിം കോൺഫറൻസ്​ നാഷനൽ കോൺഫറൻസ്​ ആ കുന്നു.
1946: അമൃത്​സർ ഉടമ്പടി റദ്ദാക്കി ഭരണം ജനങ്ങൾക്ക്​ നൽകണമെന്നാവശ്യപ്പെട്ട്​ നാഷനൽ കോൺഫറൻസ്​ ‘ക് വിറ്റ്​ കശ്​മീർ’ പ്രക്ഷോഭം തുടങ്ങുന്നു. അബ്​ദുല്ല അറസ്​റ്റിൽ.
1947 ആഗസ്​റ്റ്​ 15: ഇന്ത്യയും പാകിസ്​താനു ം സ്വതന്ത്ര രാജ്യങ്ങളാകുന്നു. രണ്ടിലും ചേരാതെ ജമ്മു-കശ്​മീർ മാറിനിൽക്കുന്നു.
ഒക്​ടോബർ 21: പാകിസ്​താൻ ജമ്മു-കശ്​മീരിനെ ആക്രമിക്കുന്നു.
ഒക്​ടോബർ 27: ഇന്ത്യയിൽ കശ്​മീരിനെ ലിയിപ്പിക്കാനുള്ള രേഖയിൽ രാജാവ്​ ഹരിസിങ്​​ ഒപ്പുവെക്കുന്നു. ശൈഖ്​​ അബ്​ദുല്ല അടിയന്തര സമിതി തലവനായി ഭരണമേൽക്കുന്നു.
1948 ജനുവരി 3: പാക്​ ആക്രമണത്തിനെതിരെ ഇന്ത്യ ​െഎക്യരാഷ്​ട്ര രക്ഷാസമിതിക്ക്​ പരാതി നൽകുന്നു. കശ്​മീരിൽ ജനഹിത പരിശോധന നടത്താൻ തയാ റാണെന്ന്​ അറിയിക്കുന്നു.
ആഗസ്​റ്റ്​ 13: ജനങ്ങളുടെ ഇച്ഛക്കനുസൃതമായി കശ്​മീരിന്‍റെ ഭാവി തീരുമാനിക്കണമെന്ന്​ യു.എൻ കമീഷൻ ശിപാർശ ചെയ്യുന്നു.
1949 ജനുവരി 1: ഇന്ത്യയും പാകിസ്​താനും വെടിനിർത്തുന്നു.
ഒക്​ടോബർ 17: ഇന്ത്യൻ ഭരണഘടനയിൽ കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ്​ ചേർക്കുന്നു.
1952 ജൂലൈ 24: കശ്​മീരിന്​ ഇന്ത്യക്കകത്തും പ്രവിശ്യകൾക്ക്​ കശ്​മീരിനകത്തും പൂർണ സ്വയംഭരണം നൽകാൻ ഡൽഹിയിൽ കരാർ ഒപ്പുവെക്കുന്നു.
1953 ആഗസ്​റ്റ്​ 9: കശ്​മീർ പ്രധാനമന്ത്രി സ്​ഥാനത്തു നിന്ന്​ ശൈഖിനെ നീക്കുന്നു. ശൈഖ്​​ അറസ്​റ്റിൽ.
1953 ആഗസ്​റ്റ്​ 20: ജനഹിത പരിശോധന നടത്താൻ 1954 ഏപ്രിലിന്​ മുമ്പ്​ അഡ്​മിനിസ്​ട്രേറ്ററെ നിയമിക്കുന്നതിന്​ ഇന്ത്യയും പാകിസ്​താനും ധാരണയുണ്ടാക്കുന്നു.
1954 ഫെബ്രുവരി 18: ജമ്മു-കശ്​മീർ ഭരണഘടന സമിതി ഇന്ത്യയുമായുള്ള ലയനം ശരിവെക്കുന്നു.
1963 ഡിസംബർ 27: പ്രവാചകന്‍റെ വിശുദ്ധകേശം ഹസ്​റത്ത്​ ബാൽ പള്ളിയിൽ നിന്ന്​ അപ്രത്യക്ഷമായതി​ന്‍റെ പേരിൽ കശ്​മീരിൽ അക്രമങ്ങൾ.
1964 ഏപ്രിൽ 8: ശൈഖ്​​ അബ്​ദുല്ല ജയിൽ മോചിതനായി.
മേയ്​ 27: ജവഹർലാൽ നെഹ്​റു അന്തരിച്ചു.
1965 മേയ്​ 8: ശൈഖ്​​ അബ്​ദുല്ല വീണ്ടും അറസ്​റ്റിൽ.
ആഗസ്​റ്റ്​ 5: പാകിസ്​താനിൽ നിന്ന്​ വൻതോതിൽ നുഴഞ്ഞുകയറ്റം.
സെപ്​റ്റംബർ 1: പാക്​ സൈന്യം ആക്രമിക്കുന്നു.
സെപ്​റ്റംബർ 6: ഇന്ത്യ ലാഹോറും സിയാൽകോട്ടും ആക്രമിക്കുന്നു.
സെപ്​റ്റംബർ 23: യുദ്ധ വിരാമം.
1971 ഡിസംബർ 3: ഇന്ത്യ-പാകിസ്​താൻ യുദ്ധം വീണ്ടും.
ഡിസംബർ 17: കിഴക്കൻ പാകിസ്​താൻ (ബംഗ്ലാദേശ്​) മോചിതമാകുന്നു. യുദ്ധ വിരാമം.
1972 ജൂലൈ 2: സിംല കരാർ. യുദ്ധവിരാമരേഖ യഥാർഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നു.
1975 ഫെബ്രുവരി 25: ശൈഖ്​​ അബ്​ദുല്ല കശ്​മീർ മുഖ്യമന്ത്രിയാകുന്നു.
1982 സെപ്​റ്റംബർ 8: ശൈഖ്​​ അബ്​ദുല്ല അന്തരിച്ചു. ഫാറൂഖ്​ പിൻഗാമി.
1984 ജൂലൈ 2: ഫാറൂഖ്​ അബ്​ദുല്ലയെ പിരിച്ചുവിട്ടു. ജി.എം. ഷാ മുഖ്യമന്ത്രി.
1986 മാർച്ച്​ 7: ജി.എം. ഷായെ പിരിച്ചുവിട്ടു.
1986 നവംബർ 7: ഫാറൂഖ്​ വീണ്ടും മുഖ്യമന്ത്രി.
1988 ആഗസ്​റ്റ്​ 15: വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രകടനങ്ങൾ, ശ്രീനഗറിൽ കർഫ്യൂ, തീവ്രവാദത്തി​ന്‍റെ നാളുകൾക്ക്​ തുടക്കം.
1990 ജനുവരി 19: ജഗ്​മോഹൻ ജമ്മു-കശ്​മീർ ഗവർണറായി. ഫാറൂഖ്​ അബ്​ദുല്ല രാജിവെച്ചു.
മേയ്​ 24: ജഗ്​മോഹൻ രാജിവെച്ചു.
1996 സെപ്​റ്റംബർ: ജമ്മു-കശ്​മീർ നിയമസഭ തെരഞ്ഞെടുപ്പ്​. ഫാറൂഖ്​ അബ്​ദുല്ല വീണ്ടും അധികാരത്തിൽ.
1999 മെയ്​ 3 മുതൽ ജൂലൈ 26 വരെ: കാർഗിൽ യുദ്ധം
2001 ജൂലൈ 14 മുതൽ 16 വരെ: കശ്​മീർ പ്രശ്​ന പരിഹാരത്തിനായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയി പാക്ക്​ പ്രസിഡൻറ്​ ജനറൽ പർവേശ്​ മുശർഫുമായി ഇന്ത്യയിൽ വെച്ച്​ ചർച്ച നടത്തി.
2006 ജൂലൈ: ഇന്ത്യ-പാക്ക്​ രണ്ടാംവട്ട സമാധാന ചർച്ച
2012 സെപ്​റ്റംബർ 26: രാഷ്​്ട്രപതി പ്രണബ്​ മുഖർജി കശ്മ​ീർ സന്ദർശിച്ചു.
2014 നവംമ്പർ 25 മുതൽ ഡിസംമ്പർ 20: ഹുറിയ്യത്ത്​ കോൺഫറൻസ്​ അടക്കം ബഹിഷ്​കരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പങ്കാളിത്തം.
2015 മാർച്ച്​ 1: പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാർ അധികാരത്തിൽ. മുഫ്​തി മുഹമ്മദ്​ സഇൗദ്​ മുഖ്യമന്ത്രി.
2016 ഏപ്രിൽ 4: മുഫ്​തി മുഹമ്മദ്​ സഇൗദിന്‍റെ നിര്യാണത്തെ തുടർന്ന് മെഹ്​ബൂബ മുഫ്​തി ആദ്യ കശ്​മീർ വനിത മുഖ്യമന്ത്രിയായി.
2016 ജൂലൈ 8: ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ ഇന്ത്യൻസേന വധിച്ചു.
2018 ജൂൺ 19: ബി.ജെ.പി സഖ്യം വേർപെടുത്തിയതിനാൽ മെഹ്​ബൂബ മുഫ്​തി മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചു.
2018 ഡിസംബർ 20: 22 വർഷത്തിന് ശേഷം രാഷ്​ട്രപതി ഭരണം.
2019 ആഗസ്​റ്റ്​ 5: ജ​മ്മു-​ക​ശ്​​മീ​രി​ന്​​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞു. ജ​മ്മു-​ക​ശ്​​മീ​ർ, ല​ഡാ​ക്ക്​​ എ​ന്നീ ര​ണ്ടു​​ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കു​ന്ന നി​യ​മ നി​ർ​മാ​ണ​വും രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirtimelinemalayalam newsindia newsarticle 370Kashmir turmoil
News Summary - Jammu Kashmir Article 370: Timeline
Next Story