ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണം –സി.പി.എം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അന്യതാബോധം മാറ്റാ ൻ കേന്ദ്രം മുന്നിട്ടിറങ്ങണമെന്നും നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നും സി.പി.എം പോ ളിറ്റ് ബ്യൂറോ. താഴ്വരയിലെ സാഹചര്യങ്ങൾ ക്രമസമാധാന പ്രശ്നം മാത്രമായി കണ്ടാൽ പേ ാരാ. സംസ്ഥാനത്തെ ജനങ്ങൾക്ക് നേരത്തെ നൽകിയ ഉറപ്പുകൾ കേന്ദ്രസർക്കാർ നടപ്പാക്കണം. എല്ലാ വിഭാഗം ജനങ്ങളുമായി രാഷ്ട്രീയ സംഭാഷണ പ്രക്രിയ തുടങ്ങണം. വിശ്വാസം വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കണം. അതിനൊപ്പം തെരഞ്ഞെടുപ്പു നടത്തണം. ജനങ്ങൾക്കിടയിൽ വർധിക്കുന്ന അന്യതാബോധം മാറ്റാൻ ഏറ്റവും ഉചിതമായ രീതി അതാണ്.
രാഷ്ട്രപതി ഭരണം ആറുമാസം നീട്ടുന്നതിനു വേണ്ടിയുള്ള ബിൽ പാർലമെൻറിൽ കൊണ്ടുവന്നപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങൾ പ്രകോപനപരവും അവിടെയുള്ള ജനങ്ങളിൽ കൂടുതൽ അന്യതാബോധം സൃഷ്ടിക്കുന്നതുമാണ്. ഇത് ഭീകരത വളരാനാണ് സഹായിക്കുക.
പാർലമെൻറ് തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്താമെങ്കിൽ, അതേ സാഹചര്യങ്ങളുടെ പേരിൽ നിയമസഭ തെരഞ്ഞെടുപ്പ് തടയുന്നത് വിശ്വാസയോഗ്യമായ കാരണമല്ല. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉടൻ തെരഞ്ഞെടുപ്പു നടത്തണമെന്ന പക്ഷക്കാരാണ്. ജനാധിപത്യ പ്രക്രിയയിലേക്ക് കശ്മീരിലെ ജനങ്ങളെ കൊണ്ടുവരാനുള്ള നല്ല വഴി അതാണെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 370ാം വകുപ്പു വഴി പ്രത്യേക പദവി അനുഭവിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ജമ്മു-കശ്മീരെന്ന് ആഭ്യന്തര മന്ത്രി പാർലമെൻറിൽ പറഞ്ഞു. എന്നാൽ 371, 371-എ തുടങ്ങിയ വകുപ്പുകൾ പ്രകാരം മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, അസം, മണിപ്പൂർ, ആന്ധ്രപ്രദേശ്, സിക്കിം, മിസോറം, അരുണാചൽപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ ഭരണഘടനയുടെ പ്രത്യേക വ്യവസ്ഥ പരിരക്ഷ നൽകിയിട്ടുണ്ട്. ജമ്മു-കശ്മീരിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ നടത്തിയ ആദ്യ സന്ദർശനത്തിൽ അമിത്ഷാ ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളെയും കാണാൻ കൂട്ടാക്കാതിരുന്നതിനെയും സി.പി.എം ചോദ്യം ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണിതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.