ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് എ.എ.പി
text_fieldsശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി (എ.എ.പി). ഏഴ് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
പുൽവാമയിൽ നിന്ന് ഫയാസ് അഹമ്മദ് സോഫിയും രാജ്‌പോറയിൽ നിന്ന് മുദ്ദസിർ ഹസനും ദേവ്‌സറിൽ നിന്ന് ഷെയ്ഖ് ഫിദ ഹുസൈനും മത്സരിക്കും. ദൂരുവിൽ നിന്ന് മൊഹ്‌സിൻ ഷഫ്‌കത്ത് മിർ, ദോഡയിൽ നിന്ന് മെഹ്‌രാജ് ദിൻ മാലിക്, ദോഡ വെസ്റ്റിൽ നിന്ന് യാസിർ ഷാഫി മട്ടോ, ബനിഹാലിൽ നിന്ന് മുസാസിർ അസ്മത്ത് മിർ എന്നിവരാണ് മത്സരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവർ അടങ്ങിയ 40 താരപ്രചാരകരുടെ പട്ടികയും പാർട്ടി പുറത്തുവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസുമായി സഖ്യം ചേർന്നാണ് മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബർ 18 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.