ജമ്മു-കശ്മീർ സംസ്ഥാനം മാഞ്ഞു; ഇനി ലഡാക്കിനൊപ്പം കേന്ദ്ര ഭരണ പ്രദേശം
text_fieldsശ്രീനഗർ/ന്യൂഡൽഹി/കെവാദിയ (ഗുജറാത്ത്)/ലേ: അർധരാത്രി സമയസൂചിക 12 കടന്ന് വ്യാഴം പി റന്നതോടെ, രാജ്യചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനം ഭൂപടത്തിൽനിന്ന് മാഞ്ഞു. ഇന്ത്യ യുടെ അത്യുത്തര സംസ്ഥാനമായ ജമ്മു-കശ്മീരിനെ, ലഡാക്ക് എന്നും ജമ്മു -കശ്മീർ എന്നുമ ുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച ഉത്തരവ് വ്യാഴാഴ്ച നിലവിൽ വന്നു. 88 ദിവ സങ്ങളായി അടച്ചുപൂട്ടിയ താഴ്വരയിൽ ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷയ ിൽ പറഞ്ഞാൽ ‘വിശ്വാസത്തിെൻറ കണ്ണി പണിയാനായി പുതിയ സംവിധാനം’ നിലവിൽ വന്നു.
ജമ്മു-കശ്മീരിൽ ഗിരീഷ് ചന്ദ്ര മുർമുവും ലഡാക്കിൽ രാധാകൃഷ്ണ മാത്തൂറും പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളുടെ ആദ്യ െലഫ്റ്റ്നൻറ് ഗവർണർമാരായി സത്യപ്രതിജ്ഞ ചെയ്ത് രാജ്യചരിത്രത്തിൽ ഇടം നേടി.
ഇല്ലാതായ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ച്, പുതിയ ഉത്തരവിലൂടെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ ഉത്തരവുകൾ വ്യാഴാഴ്ച ഇറങ്ങി. അവിഭക്ത ജമ്മു-കശ്മീരിനുമേലുള്ള രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായുള്ള ഉത്തരവും െലഫ്റ്റ്നൻറ് ഗവർണർമാരിലൂടെ അനിശ്ചിത കാലത്തേക്ക് കേന്ദ്ര ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുമാണ് രാഷ്ട്രപതിയുടേതായി പുറത്തിറങ്ങിയത്.
സമാനതകളില്ലാത്ത ഈ നടപടിയോടെ, രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്ര ഭരണപ്രദേശങ്ങൾ ഒമ്പത് ആയി. ഭരണഘടനയുടെ 370ാം വകുപ്പിനു കീഴിൽ ജമ്മു-കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കാനുമുള്ള, കഴിഞ്ഞ ആഗസ്റ്റ് അഞ്ചിലെ കേന്ദ്ര സർക്കാർ തീരുമാനമാണ് വ്യാഴാഴ്ചയോടെ നടപ്പിലായത്.
ജമ്മു-കശ്മീരിലും ലഡാക്കിലും നിലവിൽ വന്ന പുതിയ സംവിധാനം, ആ ദേശങ്ങൾക്കു മേൽ വരച്ച അതിർത്തിരേഖ അല്ലെന്നും വിശ്വാസത്തിെൻറ കണ്ണി പണിതതാണെന്നും ഗുജറാത്തിലെ കെവാദിയയിൽ, സർദാർ പട്ടേലിെൻറ പ്രതിമയിൽ അദ്ദേഹത്തിെൻറ ജന്മദിനാഘോഷ ചടങ്ങിൽ പൂക്കളർപ്പിച്ചുെകാണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. കശ്മീർ വിഷയം താൻ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ പരിഹാരം നീണ്ടുപോകില്ലായിരുന്നുവെന്ന് പട്ടേൽ ഒരിക്കൽ പ്രസ്താവിച്ചിരുന്നുവെന്നു പറഞ്ഞ മോദി, 370ാം വകുപ്പ് കശ്മീരിൽ ഭീകരവാദമാണ് ഉൽപാദിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി.
370ാം വകുപ്പും 35 എയും ഭീകരവാദത്തിെൻറ കവാടങ്ങളായിരുന്നുവെന്നും പ്രധാനമന്ത്രി മോദി ഈ കവാടം കൊട്ടിയടച്ചിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.