ബില്ലിനെ പിന്തുണക്കാത്തതിന് ഡാനിഷ് അലിയെ മായാവതി നേതൃസ്ഥാനത്തുനിന്ന് നീക്കി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ വിഭജിക്കാനുള്ള ബില്ലിനോടുള്ള തെൻറ എതിർപ്പ് പ്രകടിപ്പിച്ച ബി.എസ്.പിയുടെ മുസ്ലിം നേതാവ് ഡാനിഷ് അലിയെ ലോക്സഭ നേതൃപദവിയിൽനിന്ന് മായാവതി നീക്കി. ബിൽ ലോക്സഭ പാസാക്കിയതിന് ശേഷമാണ് മായാവതിയുടെ നടപടി. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ ഇൗയിടെ കൊണ്ടുവന്ന ന്യൂനപക്ഷ വിരുദ്ധ ബില്ലുകളിലെല്ലാം മായാവതിയുടെ ഏറ്റവുമടുത്ത ബി.എസ്.പിയിലെ ബ്രാഹ്മണ നേതാവ് സതീഷ് ചന്ദ്ര മിശ്ര ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
മുത്തലാഖ് ബില്ലും യു.എ.പി.എ, എൻ.െഎ.എ ഭേദഗതി ബില്ലുകളെല്ലാം ബി.ജെ.പിക്ക് പാസാക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. എൻ.ഡി.എ ഘടകകക്ഷിയായ നിതിഷ് കുമാറിെൻറ ജനതാദൾ-യു മുത്തലാഖിലും ജമ്മു-കശ്മീർ പുനഃസംഘടന ബില്ലിലും സർക്കാറിനെതിരെ നിലപാടെടുത്തപ്പോഴായിരുന്നു ഇത്.ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിെൻറ പ്രത്യേകാവകാശങ്ങൾ എടുത്തുകളയാനുള്ള ബില്ലിൽ ഒരുപടികൂടി കടന്ന മായാവതി, രാജ്യസഭയിലെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും പിന്തുണച്ച് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് പല കക്ഷികളും ബില്ലിലെ ന്യൂനപക്ഷ വിരുദ്ധത ചൂണ്ടിക്കാണിച്ചപ്പോൾ രണ്ടാമതും പ്രസംഗിക്കാൻ അവസരം ചോദിച്ചുവാങ്ങിയ സതീഷ് ചന്ദ്ര മിശ്ര ഇന്ത്യയിെല എല്ലാ സംസ്ഥാനങ്ങളിലെയും മുസ്ലിംകൾക്ക് കശ്മീരിൽ ഭൂമി വാങ്ങാൻ കഴിയുന്നത് കൊണ്ടാണ് ബി.എസ്.പി ബില്ലിനെ പിന്തുണക്കുന്നതെന്ന ന്യായീകരണവും നിരത്തി. അതേസമയം, ലോക്സഭയിൽ ബില്ലിനെ പിന്തുണച്ച് സംസാരിക്കാൻ ഡാനിഷ് അലി തയാറായില്ല. മായാവതിയാകെട്ട തുടർച്ചയായ രണ്ടുദിവസം ജമ്മു-കശ്മീർ വിഭജനത്തെയും 370 റദ്ദാക്കിയതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.